ചന്ദനമഴയിലെ അമൃത പ്രണയത്തിൽ താൻ ഉടൻ വിവാഹിതയാകുമെന്ന് താരം

ഏറെ ആരാധകർ ഉള്ള സീരിയൽ ആയിരുന്നു ഏഷ്യാനെറ്റിലെ ചന്ദനമഴ, പരമ്പരയിലെ അമൃത എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേഷകരുടെ ഭാഗത്തു നിന്നും ലഭിച്ചിരുന്നത്. സീരിയലിൽ അമൃത എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്നത് മേഘ്‌ന വിൻസെന്റ്…

ഏറെ ആരാധകർ ഉള്ള സീരിയൽ ആയിരുന്നു ഏഷ്യാനെറ്റിലെ ചന്ദനമഴ, പരമ്പരയിലെ അമൃത എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേഷകരുടെ ഭാഗത്തു നിന്നും ലഭിച്ചിരുന്നത്. സീരിയലിൽ അമൃത എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്നത് മേഘ്‌ന വിൻസെന്റ് ആയിരുന്നു. എന്നാൽ മേഘ്ന പരമ്പരയിൽ നിന്നും പിന്മാറിയതോടെ പ്രേക്ഷകരും സീരിയലിന്റെ അണിയറ പ്രവർത്തകരും ആകെ വിഷമത്തിൽ ആയിരുന്നു.

മേഘ്നയെ അമൃതയായി ഉൾകൊണ്ട പ്രേക്ഷകർക്ക് പുതിയതായി എത്തുന്ന താരത്തെ ആ സ്ഥാനത്തേക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്ന സംശയമായിരുന്നു അണിയറ പ്രവർത്തകരെ അലട്ടിയിരുന്നത്. എന്നാൽ പുതിയതായി എത്തിയ നായിക വളരെ പെട്ടന്നാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്.വിന്ദുജ വിക്രമൻ ആയിരുന്നു അമൃതയായി മേഘ്‌നയ്ക്ക് ശേഷം ചന്ദനമഴയിലെ തിളങ്ങിയത്. കഥാപാത്രത്തിന്റെ മാറ്റ് നഷ്ടപ്പെടുത്താതെ തന്നെ അമൃതയെന്ന കഥാപാത്രത്തെ മുന്നോട്ട് കൊണ്ടുപോകാൻ വിന്ദുജയ്ക്ക് കഴിഞ്ഞു.

ഇപ്പോഴിതാ താൻ പ്രണയത്തിൽ ആണെന്ന വാർത്ത പുറത്ത് വിട്ടിരിക്കുകയാണ് താരം. എന്നാൽ തന്റെ പ്രണയം കോളേജ് കുട്ടികളുടേത് പോലെ അല്ല,  ഒരു ലവർ തനിക്ക് ഉണ്ടെന്നു പറയില്ല, എത്രയും പെട്ടെന്ന് തന്നെ താൻ വിവാഹിതയാകും എന്നും താരം അറിയിച്ചു. അഭിനയത്തിന് പുറമെ മോഡലിംഗിലും താരം സജീവമാണ്, മിക്കപ്പോഴും താരം മോഡലായി തിളങ്ങാറുണ്ട്, നിരവധി സീരിയലുകളിൽ താരം അഭിനയിച്ചു, ഒരിടത്തൊരു രാജകുമാരി എന്ന സീരിയലിലാണ് താരം അവസാനമായി എത്തിയത്. തനി നാട്ടിന്പുറത്തുകാരി ആയിട്ടാണ് താരം എത്തിയത്, താൻ ഒരു സാധാരണക്കാരി ആയിട്ടാണ് ജീവിക്കുന്നത് എന്നും താരം പറഞ്ഞിട്ടുണ്ട്. സീരിയലിൽ ശ്രദ്ധ നേടിയതോടെ സിനിമയിൽ നിന്നും അവസരം ലഭിച്ചിരുന്നുവെന്നാണ് താരം പറയുന്നത്