പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരന്നപ്പോള്‍ മോനിഷ തന്നോട് പറഞ്ഞത്..!!

ഒരുപാട് സിനിമകളിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ മനം കവര്‍ത്ത താര ജോഡികളായിരുന്നു വിനീതും മോനിഷയും. ഒന്നിച്ച് സ്‌ക്രീനില്‍ എത്തുന്ന ഇവരുടെ കഥാപാത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന കെമിസ്ട്രി തന്നെയാണ് ഈ ജോഡിയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കിയത്. നഖക്ഷതങ്ങള്‍, ഋതുഭേദം, കനകാംബരങ്ങള്‍ തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. ഇപ്പോഴിതാ ആ കാലത്ത് തന്നെയും മോനിഷയെയും കുറിച്ച് പരന്ന ഗോസിപ്പുകളെ കുറിച്ച് തുറന്ന് പറയുകയാണ് വിനീത്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

മോനിഷയും വിനീതും വിവാഹതിരാകാന്‍ പോകുന്നു എന്നാണ് അന്ന് പ്രചരിച്ച വാര്‍ത്തകള്‍.. രണ്ട് ആര്‍ട്ടിസ്റ്റുകള്‍ ഒന്നിച്ച് റൊമാന്റിക് സീനുകളൊക്കെ അഭിനയിക്കുമ്പോള്‍ അതുപോലെയുള്ള പ്രചരണങ്ങള്‍ വരുന്നത് സ്വഭാവികമാണെന്ന് വിനീത് പറയുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നു. ഒരുമിച്ച് അഭിനയിച്ച് സിനിമകള്‍ എല്ലാം ഹിറ്റുകളായി മാറിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പുറത്ത് വന്നത്.

ഈ സമയത്ത് മോനിഷ തന്നോട് പറഞ്ഞ ഒരു കാര്യത്തെ കുറിച്ചും വിനീത് തുറന്ന് പറയുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ പരന്ന സമയത്ത് ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നു, നമുക്കൊന്ന് റൊമാന്‍സ് ചെയ്താലോയെന്ന് മോനിഷ തന്നോട് തമാശയായി പറഞ്ഞെന്നാണ് വിനീത് പറയുന്നത്. അതേസമയം, അടുപ്പമുള്ളവരോട് മാത്രമാണ് അവര്‍ സന്തോഷത്തോടെ സംസാരിക്കാറ് എന്നും നടന്‍ പറയുന്നു. മോനിഷയുടെ മരണ ശേഷവും ആ കുടുംബവുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും വിനീത് കൂട്ടിച്ചേര്‍ക്കുന്നു.

മലയാള സിനിമയില്‍ നടിയായി തിളങ്ങി നില്‍ക്കുന്ന സമയത്ത് ആയിരുന്നു പെട്ടെന്നുള്ള മോനിഷയുടെ മരണ വാര്‍ത്ത ആരാധകരെ ദുഖത്തിലാഴ്ത്തിയത്. തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്ന് മോനിഷയും മാതാവ് ശ്രീദേവി ഉണ്ണിയും ഒരുമിച്ച് അംബാസിഡര്‍ കാറില്‍ എറണാകുളത്തേയ്ക്ക് പോകുന്ന വഴി കാറപകടത്തില്‍പെട്ടാണ് താരം മരിച്ചത്.

 

Aswathy