മനസ്സിൽ മുൻപേ കരുതിവെച്ചിട്ട് ഒരിക്കലും ഉർവശി ചേച്ചിക്കൊപ്പം അഭിനയിക്കാൻ കഴിയില്ല! - മലയാളം ന്യൂസ് പോർട്ടൽ
Film News

മനസ്സിൽ മുൻപേ കരുതിവെച്ചിട്ട് ഒരിക്കലും ഉർവശി ചേച്ചിക്കൊപ്പം അഭിനയിക്കാൻ കഴിയില്ല!

vineeth about urvashi

ഏത് തരം വേഷങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് പല തവണ തെളിയിച്ച നടിയാണ് ഉർവശി. നായിക ആണെങ്കിലും, ‘അമ്മ വേഷം ആണെങ്കിലും ഹാസ്യ വേഷങ്ങൾ ആണെങ്കിലും വളരെ മനോഹരമായ രീതിയിൽ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിവുള്ള നടികളിൽ ഒരാൾ. പലപ്പോഴും ഒരു നായക നടിക്ക് ഇത്ര അനായസമായി ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് പ്രേക്ഷകർ പോലും അത്ഭുതപെട്ടിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് വന്ന താരം അഭിനയരംഗത്ത് പതിറ്റാണ്ടുകൾ പിന്നിടുകയാണ് ഇപ്പോൾ. ഇന്നും ഉർവശിയുടെ അഭിനയത്തിന് പകരം വെയ്ക്കാൻ മറ്റൊരു നടിക്കും കഴിയില്ല എന്നതാണ് സത്യം. ഇപ്പോഴിതാ ഉർവശിക്കൊപ്പം അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉള്ള അനുഭവം തുറന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ. വിനീതിന്റെ വാക്കുകൾ ഇങ്ങനെ,

സാധാരണ നമ്മൾ ഒരു സീനിൽ അഭിനയിക്കുന്നതിന് മുൻപ് നമ്മൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ഒക്കെ മനസ്സിൽ ഒന്ന് പ്ലാൻ ചെയ്തു വെയ്ക്കാറുണ്ട്. എന്നാൽ ഉർവശി ചേച്ചിക്കൊപ്പം അഭിനയിക്കുമ്പോൾ അങ്ങനെ പ്ലാൻ ഒക്കെ ചെയ്തു നിന്നാൽ പണി പാളി പോകത്തതെ ഉള്ളു. എല്ലാ പ്ലാനും ഉപേക്ഷിച്ചു ഫ്രീ മൈൻഡ് ആയി നിൽക്കണം. അപ്പോൾ ഉർവശി ചേച്ചി ഒരു സാദനം നമ്മുടെ മുന്നിലേക്ക് ഇട്ട് തരും. അതിന്റെ പിന്തുടർച്ചയായാകും പിന്നെ നമ്മുടെ പ്രകടനം ഒക്കെ. ഞാന്‍ ഇത് വരെ കണ്ടിട്ടുള്ളതില്‍ ഇത്രയും ടൈമിംഗുള്ള ആര്‍ട്ടിസ്റ്റ് വേറെയില്ല. ശരിക്കും ചേച്ചിയെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല എന്നതാണ് സത്യം. urvashi

ലോക സിനിമയില്‍ പോലും ഇങ്ങനെയുള്ള അഭിനേതാക്കാളുണ്ടോ എന്നാ കാര്യത്തിൽ സംശയം ആണ്. ‘അരവിന്ദന്റെ അതിഥികള്‍’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആണ് ഉർവശി ചേച്ചിയുടെ അഭിനയ സ്റ്റൈൽ ഞാൻ ആസ്വദിക്കാൻ തുടങ്ങിയത്. ഉർവശി ചേച്ചിയുടെ മുന്നില്‍ നിന്ന് അഭിനയിക്കുമ്പോള്‍ സാധാരണ എല്ലാവര്ക്കും ഒരു പേടി ആയിരുന്നു. എന്നാൽ എനിക്ക് അപ്പോൾ പേടി ആല്ലായിരുന്നു തോന്നിയിരുന്നത് വല്ലാത്ത ഒരു ത്രില്‍ ആയിരുന്നു. സിനിമ ജീവിതത്തിൽ എനിക്ക് ലഭിച്ച വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് ഉർവശി ചേച്ചിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്നാണു വിനീത് ശ്രീനിവാസൻ ഉർവശിയെ കുറിച്ച് പറഞ്ഞത്.

Trending

To Top