മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംമ്പോ ഉടന്‍ യാഥാര്‍ഥ്യമാകും!!! കഥയും ക്ലൈമാക്‌സുമെല്ലാം റെഡി- വിനീത് ശ്രീനിവാസന്‍

മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് കോംമ്പോ ആണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ട്. മലയാളിയെ അത്രമേല്‍ ചിരിപ്പിച്ചിട്ടില്ല. അതാണ് അടുത്തിടെ നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും-ശ്രീനിവാസനും ഒരുമിച്ച് വേദിയിലെത്തിയപ്പോള്‍ അത് മലയാളി ഒന്നടങ്കം ആഘോഷിച്ചത്.

മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംമ്പോ ഉടന്‍ സ്‌ക്രീനില്‍ കാണാനാവും എന്നാണ് പുതിയ വാര്‍ത്തകള്‍. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ഇക്കാര്യം പറയുന്നത്.

മോഹന്‍ലാലും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളാവുന്ന സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് വിനീത് തുറന്ന് പറഞ്ഞിരിക്കുകയാണ്. കാന്‍ മീഡിയയോടാണ്
വിനീത് ഇക്കാര്യം പറയുന്നത്.

മോഹന്‍ലാലിനെയും ശ്രീനിവാസനെയും പ്രധാന കഥാപാത്രമാക്കി കഥയും ക്ലൈമാക്‌സും തയ്യാറാണ്. പക്ഷേ അതിലേയ്ക്ക് കുറച്ച് കൂടി ചേര്‍ക്കാന്‍ ഉണ്ട്. കുറെ നാളുകളായി ആലോചിച്ചാണ് ഇങ്ങനെയൊരു കഥ തയ്യാറാക്കിയത്.

അച്ഛന് സൂചന നല്‍കിയിട്ടുണ്ട്, പക്ഷേ കഥ പറഞ്ഞിട്ടില്ല, അത് പറയാനുള്ള ധൈര്യമില്ലെന്നും വിനീത് പറയുന്നു. ഒരുപക്ഷേ തന്റെ അടുത്ത ചിത്രം തന്നെ അതായിരിക്കാമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. വിനീതിന്റെ ഈ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വീണ്ടും എല്ലാം മറന്ന് പൊട്ടിച്ചിരിപ്പിക്കാന്‍ ദാസനും വിജയനും ഒന്നിക്കുന്നതും കാത്ത്.

Previous articleദൃശ്യം 3 ഉടന്‍… ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടും വരുന്നു!!!
Next articleഏറ്റവും സുരക്ഷിതവും സന്തുഷ്ടവുമായ വീട് ഇന്ത്യ!!! ബാര്‍സിലോനയില്‍ ത്രിവര്‍ണ്ണ പതാക പാറിച്ച് നയന്‍സും വിക്കിയും