അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു..! കുറുക്കന്‍ വരുന്നു..!!

അച്ഛന്‍ ശ്രീനിവാസന് പിന്നാലെ ആ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് എത്തിയ താരമാണ് വിനീത് ശ്രീനിവാസനും… ഗായകനായിട്ടാണ് അരങ്ങേറ്റം എങ്കിലും പിന്നീട് സംവിധായകനായും നടനായും വിനീത് മലയാള സിനിമാ രംഗത്ത് തിളങ്ങുകയാണ്. സിനിമാ രംഗത്ത്…

അച്ഛന്‍ ശ്രീനിവാസന് പിന്നാലെ ആ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് എത്തിയ താരമാണ് വിനീത് ശ്രീനിവാസനും… ഗായകനായിട്ടാണ് അരങ്ങേറ്റം എങ്കിലും പിന്നീട് സംവിധായകനായും നടനായും വിനീത് മലയാള സിനിമാ രംഗത്ത് തിളങ്ങുകയാണ്. സിനിമാ രംഗത്ത് ചുരുക്കം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ് സിനിമയിലും അച്ഛന്റെ മകനായി തന്നെ അഭിനയിക്കുക എന്നത്. ആ ഭാഗ്യം ലഭിച്ച നടന്‍ കൂടിയാണ് വിനീത്. ഇപ്പോഴിതാ അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയ്ക്ക് ശേഷം ശ്രീനിവാസനും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുകയാണ്.

വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇവര്‍ ഒരുമിച്ച് എത്തുന്നത്. കുറുക്കന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രം ഓഗസ്റ്റില്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുന്ന വിവരം.

സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ രചയിതാവായ മനോജ് റാംസിങ്ങ് ആണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഛായാഗ്രഹണം ഫൈസ് സിദ്ദിഖ്. ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ മറ്റു കാസ്റ്റിംഗ് അവസാനഘട്ടത്തിലാണ്

എന്നാണ് അറിയാന്‍ സാധിക്കുന്നത്. അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയ്ക്ക് ശേഷം വര്‍ഷങ്ങള്‍ക്കൊടുവിലാണ് ശ്രീനിവാസനും വിനീതും ഈ സിനിമയില്‍ ഒന്നിക്കുന്നത് എന്നാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.