ഇത് ക്രൂരതയാണ് കൊടും ക്രൂരത! വീഡിയോയുമായി വിനീത് ശ്രീനിവാസന്‍!!

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്ന ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. പ്രഖ്യാപനം മുതല്‍ക്ക് തന്നെ സിനിമ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി തുടങ്ങിയിരുന്നു. വ്യത്യസ്ത രീതികളിലുള്ള പ്രമോഷന്‍ തന്നെയാണ് സിനിമയ്ക്ക്…

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്ന ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. പ്രഖ്യാപനം മുതല്‍ക്ക് തന്നെ സിനിമ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി തുടങ്ങിയിരുന്നു. വ്യത്യസ്ത രീതികളിലുള്ള പ്രമോഷന്‍ തന്നെയാണ് സിനിമയ്ക്ക് കൂടുതല്‍ ജനശ്രദ്ധ നേടിക്കൊടുത്തത്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് വിനീത് ശ്രീനിവാസന്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

വീഡിയോയില്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിലെ ഗാനമാണ് കേള്‍ക്കാന്‍ സാധിക്കുന്നത്. ശേഷം അതില്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ അഭിനേതാക്കളും വന്നുപോകുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയില്‍ പലര്‍ക്കും മുകുന്ദന്‍ ഉണ്ണിയുടെ തല എഡിറ്റ് ചെയ്ത് വെച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. അഡ്വക്കറ്റ് മുകുന്ദന്‍ ഉണ്ണി ഇപ്പോള്‍ അയച്ചുതന്നതാണിത്. ഞങ്ങളുടെ സിനിമയിലെ പാട്ട്, മറ്റു പാട്ടുകളുടെ വിഷ്വല്‍സ് വെച്ച് എഡിറ്റ് ചെയ്തിരിക്കുന്നു. ഇത് ക്രൂരതയാണ്. കൊടും ക്രൂരത! എന്നാണ് വിനീത് ശ്രീനിവാസന്‍ വീഡിയോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അഡ്വ. മുകുന്ദന്‍ ഉണ്ണി എന്ന പേരില്‍ ഫേസ്ബുക്ക് പേജ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഉണ്ടാക്കിയിരുന്നു.

ഇതില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിന് എതിരെ ചിലര്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയും എത്തിയിരുന്നു. ‘ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനൊപ്പം’ എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്റാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. അഭിനവ് സുന്ദറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ വേഷം മുന്‍പുള്ള സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും.. തനിക്ക് ഒരു ചേഞ്ച് വേണമെന്ന് പറഞ്ഞ് അദ്ദേഹം തന്നെ ഈ സിനിമ എറ്റെടുക്കുകയായിരുന്നു എന്നാണ് സംവിധായകന്‍ അറിയിച്ചത്. നവംബര്‍ 11ന് ചിത്രം തിയേറ്ററുകളില്‍ എത്തും.