എല്ലാവരുടെയും മുന്നിൽ വെച്ച് സുകുമാരൻ അങ്ങനെ പറഞ്ഞപ്പോൾ സുരേഷ് ഗോപി പൊട്ടിക്കരഞ്ഞു!

1989 ൽ പുറത്തിറങ്ങിയ മലയാളം ചിത്രം ആണ് ന്യൂയെർ. വിജി വിജി തമ്പി സംവിധാനം ചെയ്ത സിനിമ നിർമ്മിച്ചത് എവർഷൈൻ പ്രൊഡക്ഷൻസ് ആണ്. സുരേഷ് ഗോപി, ജയറാം, സുകുമാരൻ, ബാബു ആന്റണി, സിദ്ദിക്ക്, ഉർവശി…

1989 ൽ പുറത്തിറങ്ങിയ മലയാളം ചിത്രം ആണ് ന്യൂയെർ. വിജി വിജി തമ്പി സംവിധാനം ചെയ്ത സിനിമ നിർമ്മിച്ചത് എവർഷൈൻ പ്രൊഡക്ഷൻസ് ആണ്. സുരേഷ് ഗോപി, ജയറാം, സുകുമാരൻ, ബാബു ആന്റണി, സിദ്ദിക്ക്, ഉർവശി തുടങ്ങിയ താരങ്ങൾ ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇപ്പോൾ ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് ഉണ്ടായ ഒരു അനുഭവം തുറന്ന് പറയുകയാണ് ചിറ്റത്തിന്റെ സഹസംവിധായകൻ വി എം വിനു. വിനുവിന്റെ വാക്കുകൾ ഇങ്ങനെ,

ഊട്ടിയിൽ ആയിരുന്നു ചിത്രത്തിന്റെ പൂരിഭാഗം ഷൂട്ടും നടന്നത്. അവിടെയുള്ള റാണി പാലസിൽ ആയിരുന്നു ചിത്രത്തിന്റെ ക്‌ളൈമാക്‌സ് രംഗങ്ങൾ ഷൂട്ട് ചെയ്തത്. ക്ലൈമാക്സ് രംഗങ്ങൾ ചെയ്യാൻ ജയറാമും സുരേഷ് ഗോപിയും ഉർവശിയും സുകുമാരനും ഒക്കെ ഉണ്ടായിരുന്നു. കുറെ കുരുക്കുകൾ ആണ് ക്ളൈമാക്സിൽ ഉണ്ടായിരുന്നത്. സുകുമാരൻ പോലീസ് വേഷത്തിൽ ആണ് ചിത്രത്തിൽ എത്തുന്നത്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം വില്ലന്റെത് ആണ്. ബാബു ആന്റണിയും വില്ലനായാണ് ചിത്രത്തിൽ എത്തുന്നത്. ഇവരെ പിടിക്കാൻ വരുന്ന പോലീസ് ആണ് സുകുമാരനും. ഇന്നത്തെ പോലെ ഷൂട്ടിങ് കഴിഞ്ഞു സ്വന്തം കാരവാനിൽ പോയി താരങ്ങൾ ഇരിക്കുന്ന പതിവ് ഒന്നും അന്ന് ഇല്ല. ഷൂട്ടിങ് തീരുന്നത് വരെ താരങ്ങൾ എല്ലാം ലൊക്കേഷനിൽ തന്നെ കാണും. രാത്രിയിൽ ആണ് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യുന്നത്.

പടത്തിൽ അത് വരെയുള്ള കുറ്റങ്ങൾ ഒക്കെ ചെയ്യുന്നത് സുരേഷ് ഗോപിയാണെന്നു അവസാനം ആണ് കണ്ടു പിടിക്കുന്നത്. അപ്പോൾ തലയിൽ കൂടി മദ്യം ഒഴിച്ച് തീ കൊളുത്തി സുരേഷ് ഗോപി മരിക്കുന്നതും ആണ് രംഗം. അങ്ങനെ ഷൂട്ടിങ് ആരംഭിച്ച് കഴിഞ്ഞപ്പോൾ റിഹേഴ്സൽ പോലെ സുരേഷ് ഗോപി ഡയലോഡ് പറഞ്ഞു കൊണ്ട് നടന്നു വരുകയായിരുന്നു. മനോഹരമായി തന്നെയാണ് സുരേഷ് ഗോപി അത് ചെയ്തതും. അപ്പോഴേക്കും താൻ ആരാ ശിവാജി ഗണേശൻ ആണെന്നാണോ വിചാരം? ശിവാജിയെക്കാൾ ഓവർ ആയാണല്ലോ അഭിനയിക്കുന്നത് എന്നും സുകുമാരൻ എല്ലാവരുടെയും മുന്നിൽ വെച്ച് പരിഹാസത്തോടെ സുകുമാരൻ ചോദിച്ചു. ഒരു കലാകാരന്റെ അഭിനയം കണ്ടു മറ്റൊരു കലാകാരന് ഈഗോ ഉണ്ടാകുന്നത് ആണ് അന്ന് ഞാൻ അവിടെ കണ്ടത്. പെട്ടന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് അങ്ങനെ കേട്ടപ്പോൾ സുരേഷ് ഗോപി അടികൊണ്ടത് പോലെ നിന്ന് പോയി. സുരേഷ് ഒരു പാവം ആണ്. അദ്ദേഹത്തിന് കുട്ടികളുടെ മനസ്സാണ്. ആ മുറിയിൽ നിന്നും സുരേഷ് അപ്പോൾ ഇറങ്ങി പോയി. അദ്ദേഹം പോയ മുറിയിൽ നിന്നും ഒരു തേങ്ങലും ഞങ്ങൾക്ക് കേൾക്കാമായിരുന്നു. ബാക്കിയുള്ള അഭിനേതാക്കളെക്കാൾ ഒരുപടി മുന്നിൽ തന്നെയുള്ള അഭിനയം ആയിരുന്നു സുരേഷ് അന്ന് കാഴ്ച വെച്ചതും. അത് ആയിരിക്കാം സുകുവേട്ടന് ഈഗോ ആയി തോന്നിയത് എന്നും വിനു പറഞ്ഞു. കൂടാതെ ക്ലൈമാക്സ് ഷൂട്ട് ചെയ്തപ്പോൾ ഉർവശി ബോധം കേട്ട് വീഴുകയും ചെയ്തിരുന്നു.