‘രണ്ടാം പകുതി പക്ഷെ കുറെ ഭാഗം കയ്യീന്ന് പോവുകയും ചിലത് ഓവറാവുകയും ചെയ്തു’

നിഖില്‍ സിദ്ധാര്‍ഥയും അനുപമ പരമേശ്വരനും ഒന്നിച്ച ചിത്രമാണ് ’18 പേജെസ്’. 2023 ഡിസംബര്‍ 23 ന് തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 18 പേജസ്. ചിത്രത്തിന് തീയേറ്ററുകളില്‍ വിജയം നേടാന്‍ സാധിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി…

നിഖില്‍ സിദ്ധാര്‍ഥയും അനുപമ പരമേശ്വരനും ഒന്നിച്ച ചിത്രമാണ് ’18 പേജെസ്’. 2023 ഡിസംബര്‍ 23 ന് തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 18 പേജസ്. ചിത്രത്തിന് തീയേറ്ററുകളില്‍ വിജയം നേടാന്‍ സാധിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിങ് തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒന്ന് കാണാന്‍ ഉണ്ട്, ആദ്യപകുതി വീണ്ടും വീണ്ടും കാണാമെന്നാണ് വിനു മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

18 പേജസ്
പ്രണയനൈരാശ്യത്തില്‍ നില്‍ക്കുന്ന നായകന് റോഡില്‍ നിന്ന് കിട്ടുന്ന ഒരു ഡയറി. അതിലെ വരികളിലൂടെ നായികയുടെ ജീവിതവും അത് വഴി സ്വന്തം ജീവിതവും മാറി മറിയുന്ന കഥ.
അത്യുഗ്രന്‍ ആദ്യപകുതി ആണ് ചിത്രത്തിന്റേത്. രണ്ടാം പകുതി പക്ഷെ കുറെ ഭാഗം കയ്യീന്ന് പോവുകയും ചിലത് ഓവറാവുകയും ചെയ്തു. പക്ഷെ ക്ലൈമാക്‌സ് നന്നായി.
കഥ സുകുമാര്‍ന്റെ ആണ്, അതിന്റെ ക്വാളിറ്റിയും ഉണ്ട്. തിരക്കഥ കൂടി കൈ വെച്ചിരുന്നു എങ്കില്‍ വേറെ ലെവല്‍ ആകേണ്ട ഐറ്റം
ഒന്ന് കാണാന്‍ ഉണ്ട്, ആദ്യപകുതി വീണ്ടും വീണ്ടും കാണാമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

‘കാര്‍ത്തികേയ 2’ എന്ന സിനിമയ്ക്ക് ശേഷം നിഖില്‍ സിദ്ധാര്‍ഥയുടെ നായികയായി വീണ്ടും എത്തിയതാണ് അനുപമ. പല്‍നാട്ടി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ നടന്‍ ചിമ്പു ആലപിച്ച ഒരു ഗാനവും ഉണ്ടാകും. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. നവീന്‍ നൂലി ചിത്രസംയോജനം.

ജനറേഷന്‍ നെക്സ്റ്റ് മൂവിസിന്റെ ബാനറില്‍ രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നാരായണയാണ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പാഞ്ചജന്യ പൊത്തരാജുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് അനന്ത ശ്രീരാമാണ്. ചിത്രത്തില്‍ അനുപമ പരമേശ്വരനും ഗാനം ആലപിക്കുന്നുണ്ട്. കലാ സംവിധാനം വിജയ് മക്കേന, സൗണ്ട് ഇഫക്റ്റ്സ് എതിരാജ്, ഡബ്ബിംഗ് എന്‍ജിനീയര്‍ പപ്പു, പിആര്‍ഒ വംശി, വിഷ്യല്‍ ഇഫക്റ്റ്സ് പ്രദീപ്, കോസ്റ്റ്യൂം ഡിസൈനര്‍ ഹര്‍ഷിത രവുരി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.