മഞ്ജിമയുടെ വിവാഹത്തിന് ദിലീപിനോട് വരണ്ട എന്ന് പറഞ്ഞു!! വിപിന്‍ മോഹന്‍

ബാലതാരമായി മലയാള സിനിമയില്‍ വന്ന് നായികയായും തിളങ്ങിയ നടിയാണ് മഞ്ജിമ മോഹന്‍. അടുത്തിടെയായിരുന്നു മഞ്ജിമ പ്രണയം വെളിപ്പെടുത്തിയതും വിവാഹിതയായതും. തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കിനെയാണ് നടി വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.…

ബാലതാരമായി മലയാള സിനിമയില്‍ വന്ന് നായികയായും തിളങ്ങിയ നടിയാണ് മഞ്ജിമ മോഹന്‍. അടുത്തിടെയായിരുന്നു മഞ്ജിമ പ്രണയം വെളിപ്പെടുത്തിയതും വിവാഹിതയായതും. തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കിനെയാണ് നടി വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ചെന്നൈയിലായിരുന്നു മഞ്ജിമയുടെ വിവാഹം. ഇപ്പോഴിതാ, മഞ്ജിമയുടെ വിവാഹത്തെ കുറിച്ച് മനസ് തുറക്കുകയാണ് അച്ഛന്‍ വിപിന്‍ മോഹന്‍.

ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ. 1997 ല്‍ പുറത്തിറങ്ങിയ കളിയൂഞ്ഞാല്‍ ആണ് മഞ്ജിമയുടെ ആദ്യ ചിത്രം.

മകള്‍ സിനിമ നടിയാവണമെന്ന് ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ലെന്ന് അച്ഛന്‍ പറയുന്നു. ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും അതൊക്കെ തമാശയായിട്ടാണ് കണ്ടത്. പ്രിയമാണ് മഞ്ജിമയുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രം.

ഡിഗ്രിക്ക് അവള്‍ തമിഴ്നാട്ടില്‍ സ്റ്റെല്ല മേരീസിലായിരുന്നു. പഠനം കഴിഞ്ഞ് ജോലി ആയപ്പോഴാണ് അവള്‍ എന്നോട് ഒരു സിനിമയില്‍ അഭിനയിക്കട്ടെ എന്ന് ചോദിക്കുന്നത്. വിനീതേട്ടന്‍ ചോദിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞു. നിനക്ക് പറ്റുമെങ്കില്‍ ചെയ്‌തോളു. ഒന്ന് അഭിനയിച്ചിട്ട് ശരിയായില്ലെങ്കില്‍ നിര്‍ത്താമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് വടക്കന്‍ സെല്‍ഫിയില്‍ എത്തിയത്. ശേഷം ചെയ്തത് ഗൗതം മേനോന്റെ ചിത്രമായിരുന്നു.

അതിന്റെ ഓഡിഷന് ഞാനും പോയിരുന്നു. അത് കഴിഞ്ഞ് അദ്ദേഹം വന്ന് പറഞ്ഞു, എന്റെ അടുത്ത സിനിമയില്‍ മഞ്ജിമയാണ് ഹീറോയിന്‍ എന്ന്. പിന്നെയാണ് അവള്‍ പറന്ന് പോയത്. ശേഷം അവള്‍ ചെന്നൈയില്‍ നിന്ന് പോന്നിട്ടില്ല. അവിടെ ഒറ്റയ്ക്കായിരുന്നു താമസം. മാനേജറും ആയയും എല്ലാം ആയി അവളുടെ ലോകത്ത്. സത്യത്തില്‍ ഞങ്ങളുടെ കൈയില്‍ നിന്ന് അവള്‍ പറന്നു പോയി,

അതിനിടെ അവള്‍ തേവരാട്ടം എന്ന സിനിമയില്‍ അഭിനയിച്ചു. അതിലെ ഹീറോ ആയിരുന്നു ഗൗതം കാര്‍ത്തിക് ആയിരുന്നു. അവള്‍ക്ക് ഒരു അപകടം പറ്റി ആറ് മാസം വാക്കറില്‍ ആയിരുന്നു. അഭിനയം എല്ലാം നിര്‍ത്തി. തിരുവനന്തപുരത്തേക്ക് വന്നതുമില്ല. ആ സമയത്താണ് ഇരുവരും അടുത്തത്. ആ സമയത്ത് ഞാനും അവനെ കണ്ടിട്ടുണ്ട്. നല്ല പയ്യനാണ്. ഒരു ചീത്ത സ്വഭാവവും ഇല്ലാത്തയാളാണ് എന്നും വിപിന്‍ പറയുന്നു.

ആറ് മാസം മുന്‍പാണ് അച്ഛാ, എനിക്ക് ഒരാളെ ഇഷ്ടമാണ്, കല്യാണം കഴിക്കാന്‍ താല്‍പര്യം ഉണ്ടെന്ന് പറയുന്നത്. ആരാണെന്ന് ചോദിച്ചപ്പോള്‍ ഗൗതമാണെന്ന് പറഞ്ഞു. ഞാന്‍ ആയിക്കോട്ടെ എന്നും പറഞ്ഞു. നമ്മള്‍ എതിര്‍ത്താലും അവള്‍ കല്യാണം കഴിക്കും. ഇപ്പോഴത്തെ തലമുറ അങ്ങനെയാണ്. അങ്ങനെ ഇപ്പോള്‍ അവരുടെ കല്യാണം കഴിഞ്ഞു. ഗൗതം നല്ല പയ്യനാണ്. അവര്‍ സുഖമായി ഇരിക്കട്ടെയെന്നും വിപിന്‍ മനസ്സുതുറന്നു.

വിവാഹം ചെന്നൈയില്‍ അവിടെ വെച്ച് ആയത് കൊണ്ട് എല്ലാ സുഹൃത്തുകകളെയും വിളിച്ചില്ല. പക്ഷെ സുരേഷ് ഗോപിയും മധു അമ്പാട്ടും വിവാഹത്തിനെത്തി. സത്യന്‍ അന്തിക്കാട്, ദിലീപ് അവരെയൊക്കെ വിളിച്ചിരുന്നു. എങ്കിലും വരണ്ട എന്നാണ് ഞാന്‍ പറഞ്ഞത്. എത്തിപ്പെടാന്‍ അവര്‍കൊക്കെ ബുദ്ധിമുട്ടായിരുന്നു.

പിന്നെ മോള്‍ക്ക് താല്‍പര്യം ഇല്ലാത്തവരെയും ഞാന്‍ വിളിച്ചില്ല. അവര്‍ രണ്ടുപേരും കൂടിയാണ് വിവാഹം നടത്തിയത്. 200 പേര്‍ പാടുള്ളു എന്നൊക്കെയുള്ള റെസ്ട്രിക്ഷന്‍ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കളിയൂഞ്ഞാലിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം അക്കാലത്തെ ഏറ്റവും ജനപ്രീതി നേടിയ ബാല താരമായിരുന്നു. പിന്നീട് വിനീത് ശ്രീനിവാസന്റെ വടക്കന്‍ സെല്‍ഫിയിലൂടെ മഞ്ജിമ നായികയായി എത്തി.