‘ടൈറ്റില്‍ മറ്റൊന്നായിരുന്നു എങ്കില്‍ കുറച്ചു കൂടി ശ്രദ്ധിക്കപ്പെടേണ്ട സിനിമ ആയിരുന്നു’

അര്‍ജുന്‍ അശോകും അനശ്വര രാജനും മമിത ബൈജുവും വീണ്ടും ഒന്നിച്ച ചിത്രമാണ് ‘പ്രണയ വിലാസം’. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് ലഭിച്ചത്. നിഖില്‍ മുരളി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ജ്യോതിഷ് എം, സുനു…

അര്‍ജുന്‍ അശോകും അനശ്വര രാജനും മമിത ബൈജുവും വീണ്ടും ഒന്നിച്ച ചിത്രമാണ് ‘പ്രണയ വിലാസം’. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് ലഭിച്ചത്. നിഖില്‍ മുരളി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ടൈറ്റില്‍ മറ്റൊന്നായിരുന്നു എങ്കില്‍ കുറച്ചു കൂടി ശ്രദ്ധിക്കപ്പെടേണ്ട സിനിമ ആയിരുന്നു’ എന്നാണ് വിപിന്‍ പി ജി മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിച്ചാല്‍ പേരില്‍ പലതും ഇരിക്കുന്നുണ്ട് എന്ന് പറയേണ്ടി വരും
സിദ്ധിക്ക് ഇക്ക ഒരു ഇന്റര്‍വ്യൂ വില്‍ പറഞ്ഞത് പോലെ ഒരു ടൈറ്റില്‍ കേട്ടാല്‍ ആ സിനിമ കാണാന്‍ തോന്നണം.
എന്നാല്‍ ടൈറ്റില്‍ കേട്ടപ്പോള്‍ കാണാന്‍ തോന്നാത്തിരിക്കുകയും പിന്നീട് കണ്ടപ്പോള്‍ ശ്ശെടാ ഇത് കൊള്ളായിരുന്നല്ലോ എന്നും തോന്നിയ സിനിമയാണ് പ്രണയ വിലാസം…. പടം മൊത്തത്തില്‍ കുഴപ്പമില്ല…. പക്ഷേ ഒരു വക ചീഞ്ഞ ടൈറ്റില്‍ ആയി തോന്നി….
ടൈറ്റില്‍ മറ്റൊന്നായിരുന്നു എങ്കില്‍ കുറച്ചു കൂടി ശ്രദ്ധിക്കപ്പെടേണ്ട സിനിമ ആയിരുന്നു. കാരണം ആ സമയങ്ങളില്‍ റിലീസ് ആയ സിനിമകളില്‍ തരക്കേടില്ലാത്ത ഒരു സിനിമ എന്ന നിലയില്‍ പറഞ്ഞതാണ്….
ടൈറ്റിലിനു നല്ല പ്രാധാന്യം ഉണ്ട്.

മിയ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നു. സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു. ഗ്രീന്‍ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജ്യോതിഷ് എം,സുനു എ വി എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. സുഹൈല്‍ കോയ, മനു മഞ്ജിത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ്-ബിനു നെപ്പോളിയന്‍, കലാസംവിധാനം- രാജേഷ് പി വേലായുധന്‍.