ആരെങ്കിലുമൊക്കെ അമ്മയോട് മിണ്ടുമ്പോൾ ഇനി എങ്ങാൻ അമ്മ അവരെ കെട്ടിയേക്കുമോ എന്ന സംശയം ആയിരുന്നു എനിക്!

നമ്മുടെ സമൂഹത്തിൽ ഭാര്യമാർ മരിച്ച ഭർത്താക്കന്മാരുടെ പുനർവിവാഹം നടത്തുവാൻ ആളുകൾക്ക് താൽപ്പര്യം ഏറെ ആണ്. എന്നാൽ ഭർത്താക്കന്മാർ മരിച്ച ഭാര്യമാർ വീണ്ടും വിവാഹം കഴിക്കുന്നു എന്ന് കേൾക്കുമ്പോൾ പലരുടെയും നെറ്റി ചുളുങ്ങും. ഇപ്പോൾ അത്തരത്തിൽ…

vipitha fb post

നമ്മുടെ സമൂഹത്തിൽ ഭാര്യമാർ മരിച്ച ഭർത്താക്കന്മാരുടെ പുനർവിവാഹം നടത്തുവാൻ ആളുകൾക്ക് താൽപ്പര്യം ഏറെ ആണ്. എന്നാൽ ഭർത്താക്കന്മാർ മരിച്ച ഭാര്യമാർ വീണ്ടും വിവാഹം കഴിക്കുന്നു എന്ന് കേൾക്കുമ്പോൾ പലരുടെയും നെറ്റി ചുളുങ്ങും. ഇപ്പോൾ അത്തരത്തിൽ തന്റെ ജീവിതത്തിൽ തന്റെ അമ്മയ്ക്ക് സംഭവിച്ച അനുഭവത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് കവയത്രി വിപിത, പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

പണ്ടൊക്കെ, ഇപ്പോഴും ഞങ്ങളുടെ നാട്ടിലൊന്നും മാറിയിട്ടില്ല. ഭാര്യ മരിച്ച പുരുഷൻ, പ്രത്യേകിച്ച് കുട്ടികൾ ഉണ്ടെങ്കിൽ, തങ്ങളെ “നോക്കാൻ” ഒരു സ്ത്രീ കൂടിയേ തീരൂ എന്ന കണ്ടെത്തലിൽ ഒരു വർഷത്തിനുള്ളിൽ കല്യാണം കഴിക്കും. ഭർത്താവ് മരിച്ച സ്ത്രീ പക്ഷെ ഈ നോക്കൽ പ്രതിസന്ധി അനുഭവിക്കാത്തതുകൊണ്ടാണെന്ന് തോന്നുന്നു അവരോട് പുനർവിവാഹത്തെ സംബന്ധിച്ച് ആരും ചോദിക്കാറേയില്ല. അതിനാൽ അവർ ആയ കാലം മുഴുക്കനെ തനിച്ചു തന്നെ. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് അച്ഛൻ മരിക്കുന്നത്. അന്നെനിക്ക് ആധിയുണ്ടായിരുന്നു അമ്മ എങ്ങാനും വേറെ കല്യാണം കഴിച്ചേക്കുമോയെന്ന്. പക്ഷെ ആരും അന്ന് അമ്മയോട് അതെപ്പറ്റി ചോദിച്ചുപോലുമില്ല. അയൽപ്പക്കത്തെ ചേച്ചി മരിച്ചപ്പോൾ, അവരുടെ ഭർത്താവ് നാലാം മാസം പുതിയ കല്യാണം കഴിച്ചപ്പോൾ ഞാനിതേപ്പറ്റി ആ പ്രായത്തിൽ ആലോചിച്ചിരുന്നു.ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നു ജീവിതത്തിലെ എത്ര സന്തോഷങ്ങളും സുഖങ്ങളുമാണ് അമ്മയൊക്കെ നഷ്ടപ്പെടുത്തിയത്. ഞാൻ പണ്ട് സംശയ രോഗിയായ ഒരു മോളായിരുന്നു. ആരെങ്കിലുമൊക്കെ അമ്മയോട് മിണ്ടുമ്പോൾ ഇനി എങ്ങാൻ അമ്മ അവരെ കെട്ടിയേക്കുമോ എന്നൊക്കെ തലപ്പുകയ്ക്കുമായിരുന്നു. ഇപ്പോൾ ഒട്ടുമൊക്കാത്ത അവസ്ഥയിലല്ലായിരുന്നെങ്കിൽ അമ്മേ കെട്ടിക്കൂടെ എന്നൊന്ന് ചോദിക്കായിരുന്നു. പ്രായവും അവശതകളും അനുവദിക്കുകയുമില്ല. പിന്നെ ചോദ്യം തിരിച്ചുകിട്ടാൻ സാധ്യതയുള്ളതിനാൽ തത്കാലം മൗനം പാലിക്കുന്നു.