കുട്ടിക്കാലത്ത് ജീന്‍സ് പാന്റിടാന്‍ തല്ലുകൊള്ളേണ്ടി വന്നിട്ടുണ്ട്..പോക്കാണെന്ന് പറഞ്ഞവരുണ്ട്!!! വൈറലായ അമ്മ ഷെറീജയുടെ സ്വപ്‌നത്തിലേക്കുള്ള അതിജീവനം

പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളി മറ്റാരുമില്ല..രണ്ട് മാസം പോലും തികയാത്ത കുഞ്ഞുമകളെ മാറോണച്ച് തന്റെ ജോലി ആസ്വദിച്ച് ചെയ്യുന്ന ഒരു അമ്മയാണ് ദിവസങ്ങളായി സോഷ്യലിടത്ത് ഹൃദയങ്ങള്‍ കവര്‍ന്നിരിക്കുന്നത്. പാലക്കാട്ട് ഒറ്റപ്പാലം സ്വദേശിയായ ഷെറീജയാണ് ആ…

പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളി മറ്റാരുമില്ല..രണ്ട് മാസം പോലും തികയാത്ത കുഞ്ഞുമകളെ മാറോണച്ച് തന്റെ ജോലി ആസ്വദിച്ച് ചെയ്യുന്ന ഒരു അമ്മയാണ് ദിവസങ്ങളായി സോഷ്യലിടത്ത് ഹൃദയങ്ങള്‍ കവര്‍ന്നിരിക്കുന്നത്. പാലക്കാട്ട് ഒറ്റപ്പാലം സ്വദേശിയായ ഷെറീജയാണ് ആ വൈറലായ അമ്മ. തന്റെ കുഞ്ഞിനെ നെഞ്ചില്‍ ഉറക്കികിടത്തി ജോലി ചെയ്യുന്ന ഷെറീജയുടെ വീഡിയോ സെലിബ്രിറ്റികളും പങ്കുവച്ചിരുന്നു.

ഒറ്റപ്പാലത്തെ യാഥാസ്ഥിതി മുസ്ലിംകുടുംബത്തില്‍ നിന്ന് അതിജീവിച്ചാണ് ഷെറീജ തന്റെ സ്വപ്‌നത്തിലേക്ക് ചുവടുവയ്ക്കുന്നത്. കുഞ്ഞുനാള്‍ മുതല്‍ സാഹചര്യങ്ങളോട് പൊരുതിയാണ് തന്റെ പാഷനിലേക്ക് എത്തിയത്. 5ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജീന്‍സ് പാന്റിടാനുള്ള ആഗ്രഹത്തിന് വേണ്ടി തല്ലുകൊള്ളേണ്ടി വന്നിട്ടുണ്ട്. ആ ആഗ്രഹത്തിലാണ് ഇപ്പോഴും ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നതെന്നു ഷെറീജ പറയുന്നു.

മഴ ആസ്വദിച്ചു നടന്നപ്പോള്‍ പ്രാന്താണെന്ന് പറഞ്ഞ ആള്‍ക്കാരുണ്ട്. അതെല്ലാം കേട്ടിരുന്നെങ്കില്‍ താന്‍ എവിടെയും എത്തില്ലായിരുന്നെന്നും അവര്‍ പറയുന്നു. ഷെറിജ സ്വന്തമായി സ്‌ക്രിപ്റ്റ് ചെയ്ത ഷോര്‍ട്ട് ഫിലിമും ചെയ്തിട്ടുണ്ട്. ഗൂഗിള്‍ പേ എന്നാണ് ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്.

അഞ്ച് വര്‍ഷമായി ഷെറീജ ക്യാമറയുമായി ഫീല്‍ഡിലുണ്ട്. നിലവില്‍ ക്യാമറാമാന്‍ ഹുസൈന്‍ ഷുക്കൂറിന്റെ അസോസിയേറ്റായി ജോലി ചെയ്യുകയാണ് ഷെറീജ. പുതിയ ചിത്രം ഇരട്ട സിനിമയുടെ പ്രൊമോഷന്‍ പകര്‍ത്താനെത്തിയ ഷെറീജയുടെ വീഡിയോയാണ് വൈറലായത്.

ഷെറീജയുടെ അമ്മ കാഴ്ച പരിമിതിയുള്ളയാളാണ്. ഭര്‍ത്താവും ജോലിയ്ക്കു പോകുന്നതുകൊണ്ട് കുഞ്ഞിനെ നോക്കാന്‍ വീട്ടില്‍ മറ്റാരുമില്ല. ആ സാഹചര്യത്തിലാണ് ജോലി സ്ഥലത്തും ഷെറീജ കുഞ്ഞുമായി എത്തുന്നത്. കുഞ്ഞിനെ കൊണ്ടു നടക്കുന്നതില്‍ തനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ലെന്നും അവര്‍ പറയുന്നു.

തന്റെ നിലനില്‍പ്പിന് വേണ്ടിയാണ് താന്‍ ജോലി ചെയ്യുന്നത്. തന്റെ ആവശ്യങ്ങള്‍ക്ക് കൈയ്യില്‍ പൈസ വേണം. തനിക്ക് സ്വന്തമായി പാഡ് വാങ്ങണമെങ്കില്‍ പോലും പൈസ വേണം. തനിക്ക് സര്‍ജറിയ്ക്ക് വേണ്ടി ഒരുപാട് പൈസ് വേണമായിരുന്നു. അത് കണ്ടെത്താന്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഏത് അവസ്ഥയിലും പണം ഉണ്ടാക്കണമെന്ന അവസ്ഥയാണ്. അല്ലാതെ പബ്ലിസിറ്റി കിട്ടാന്‍ വേണ്ടിയാണെന്ന് വിമര്‍ശിക്കുന്നവരോട് ഷെറീജ പറയുന്നു.
കുഞ്ഞു മകളെ മറോടണച്ച് സ്വപ്നത്തിലേക്കുള്ള ദൂരങ്ങള്‍ കീഴടക്കുകയാണ് ഷെറീജ..നിരവധി പേര്‍ക്ക് മാതൃകയായി പ്രചോദനമായി..