നിനക്ക് ഇതുവരെ ആയില്ലേ എന്ന എല്ലാവരുടെയും ചോദ്യം, പിന്നെ പീരിയഡ്സ് ആയില്ലെങ്കിൽ പെൺകുട്ടി ആകില്ല എന്ന ചിന്തയും…! വൈറലായി കുറിപ്പ്

പെൺകുട്ടികളുടെ ആർത്തവത്തെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, പെൺകുട്ടികൾക്ക് പിരീഡ്‌സ് ആകുവാൻ താമസിച്ചാൽ ഈ സമൂഹത്തിൽ നിന്നും അവർക്ക് നേരെ ഉയരുന്ന ചോദ്യങ്ങളും അവർ നേരിടുന്ന മാനസിക…

പെൺകുട്ടികളുടെ ആർത്തവത്തെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, പെൺകുട്ടികൾക്ക് പിരീഡ്‌സ് ആകുവാൻ താമസിച്ചാൽ ഈ സമൂഹത്തിൽ നിന്നും അവർക്ക് നേരെ ഉയരുന്ന ചോദ്യങ്ങളും അവർ നേരിടുന്ന മാനസിക സംഘർഷങ്ങളും ആണ് കുറിപ്പിൽ കൂടി വ്യക്തമാക്കുന്നത്
കുറിപ്പ് വായിക്കാം
പതിനഞ്ചാം വയസ്സിലോ മറ്റോ ആണ് എനിക്ക് periods ആവുന്നത്…അതിന് മുന്നെ കൂട്ടുകാരികൾക്കെല്ലാം periods ആയിട്ടുണ്ടായിരുന്നു…അത്കൊണ്ട് തന്നെ ആദ്യമൊക്കെ കൗതുകമായിരുന്നു..പിന്നെ നിനക്ക് ഇതുവരെ ആയില്ലേ എന്ന ചോദ്യവും periods ആയില്ലെങ്കിൽ പെൺകുട്ടി ആവില്ലല്ലോ എന്ന സങ്കടവും (പ്രായത്തിന്റെ പക്വത കുറവിൽ ഉണ്ടായ തോന്നൽ മാത്രം ),എല്ലാവരെയും പോലെ നോർമൽ ആവണം എന്ന ആഗ്രഹവും ഒക്കെ എന്നെ ഒരു തരം നിരാശയിൽ എത്തിച്ച സമയത്താണ് എനിക്ക് periods ആവുന്നത്..
രണ്ട്,മൂന്ന് മാസം കഴിഞ്ഞപ്പോയാണ് ഇതിനെവൈകി വന്ന വസന്തം “എന്നൊന്നും വിളിക്കാൻ പറ്റില്ല എന്ന് മനസ്സിലായത്..പൊതുവെ എല്ലാ സമയവും വേദന ഉള്ള ഒരാളാണ് ഞാൻ..എപ്പോഴും എന്തെങ്കിലും ഒക്കെ വേദന ഉണ്ടാവാറുണ്ട്..പക്ഷെ,മെൻസസ് സമയത്ത് എല്ലാ വേദനകളും കൂടും..വയർ വേദനയും നടുവേദനയും കാലിന് കടച്ചിലും എല്ലാം കൂടെ ആവുമ്പോഴേക്കും തളർന്നു പോവാറുണ്ട് പല മാസങ്ങളിലും
എന്നാലും ശാരീരിക വേദനയെക്കാൾ എന്നെ ബുദ്ധിമുട്ടിക്കാറുള്ളത് mood swings ആണ്..ബ്ലീഡിംഗ് വരുന്നതിനും 8-9ദിവസം മുന്നെ എനിക്ക് ബുദ്ധിമുട്ടുകൾ തുടങ്ങാറുണ്ട് (premenstrual syndrome ),periods ആയി 3-4ദിവസം വരെ അത്‌ നീണ്ട് നിൽക്കാറും ഉണ്ട്..എല്ലാ മാസവും ഇത്രയും ദിവസങ്ങൾ ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ട് എന്ന് ചുരുക്കം..ചിരിക്കാൻ ഇഷ്ട്ടപ്പെടുന്ന ഞാൻ ചെറിയ കാര്യങ്ങളിൽ സങ്കടപ്പെടുകയും വെറുതെ കരയുകയും കാരണം ഒന്നും ഇല്ലാതെ മറ്റുള്ളവരോട് ദേഷ്യപ്പെടുകയും ചെയ്യാറുണ്ട്..ഒറ്റപെട്ടു എന്ന് തോന്നാറുണ്ട്..ചില രാത്രികളിലൊക്കെ സ്വയം വേദനിപ്പിക്കാറുണ്ട്‌..
എന്നെ പോലെയോ അതിൽ കൂടുതലോ എന്റെ പ്രശ്നങ്ങൾ മറ്റുള്ളവരെ ബാധിക്കുന്നതും ഞാൻ ബന്ധങ്ങളിൽ toxic ആവുന്നതും നോക്കി നിസ്സഹായയായി നിൽക്കാറുണ്ട്..എല്ലാവരെയും ചിരിച്ചു കാണാൻ ആഗ്രഹിക്കുന്ന ഞാൻ ചിലപ്പോഴെങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരെ സങ്കടപ്പെടുത്താറുണ്ട്..അത്രയും ബുദ്ധിമുട്ടിയാണ് എന്റെ ഓരോ മാസവും കടന്ന് പോവാറുള്ളത്…തുറന്ന് പറയുന്നതിനും എഴുതുന്നതിനും കാരണം എന്നെ എല്ലായ്പ്പോഴും ഒരുപോലെ പ്രതീക്ഷിക്കരുത് എന്ന് പറയാൻ കൂടിയാണ് …എന്ത്‌കൊണ്ടാണ് സംസാരിക്കാത്തത്,പ്രതികരിക്കാത്തത്,എഴുതാത്തത് എന്ന് ചോദിക്കുന്നവരോട് ഇങ്ങനെയുള്ള സമയങ്ങളിലൂടെയും ഒരു പെൺകുട്ടി കടന്ന് പോവാറുണ്ട് എന്ന് ഓർമിപ്പിക്കുവാൻ വേണ്ടി മാത്രം