Saturday, December 3, 2022
HomeFilm Newsസ്ത്രീകള്‍ ലിവിങ് റിലേഷനില്‍ ഇരുന്നാല്‍ അവര്‍ പോക്ക് കേസ്, ആണുങ്ങള്‍ക്ക് കുഴപ്പമില്ല: മൈഥിലിയുടെ വിവാഹ വാര്‍ത്തയിലെ...

സ്ത്രീകള്‍ ലിവിങ് റിലേഷനില്‍ ഇരുന്നാല്‍ അവര്‍ പോക്ക് കേസ്, ആണുങ്ങള്‍ക്ക് കുഴപ്പമില്ല: മൈഥിലിയുടെ വിവാഹ വാര്‍ത്തയിലെ പ്രതികരണങ്ങളില്‍ യുവാവിന്റെ കുറിപ്പ്

പ്രേക്ഷകര്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെ ആയിരുന്നു നടി മൈഥിലിയുടെ വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയ വിവാഹം ആയിരുന്നുവെന്ന് പീന്നീട് വാര്‍ത്തകള്‍ പുറത്തുവന്നു. ആര്‍ക്കിടെക്റ്റ് ആയ സമ്പത്ത് ആയിരുന്നു വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

ദമ്പതികള്‍ക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് സിനിമാ താരങ്ങളും ആരാധകരും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. പക്ഷേ മലയാളി തന്റെ തനത് സ്വഭാവം മറക്കില്ലല്ലോ. പതിവുപോലെ നടിയുടെ ഭൂതകാലം തിരഞ്ഞ ചിലര്‍ മോശം കമന്റുകളുമായി രംഗത്തെത്തി.

mythili about withdrawn from film

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടിയുടെ ചില സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സുഹൃത്തും ഒത്തുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍ ആയിരുന്നു അവയെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചിത്രങ്ങള്‍ ലീക്കായതിന് പിന്നാലെ യുവാവിന് എതിരെ നടി പോലീസില്‍ പരാതി നല്‍കി. ഇരുവര്‍ക്കും ഇടയിലുണ്ടായ ചില തര്‍ക്കങ്ങളുടെ പരിണിത ഫലമായി നടിയെ മനപ്പൂര്‍വ്വം സമൂഹത്തില്‍ മോശക്കാരി ആക്കുക ആയിരുന്നു യുവാവിന്റെ ലക്ഷ്യം എന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഈ വിഷയത്തിന്റെ ചുവട് പടിച്ചായിരന്നു ചിലര്‍ വിവാഹ വാര്‍ത്തകള്‍ക്ക് താഴെ മോശം കമന്റുമായി എത്തിയത്.

അതേസമയം, ഈ വിഷയത്തില്‍ ഒരു യുവാവ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ലിവിങ് ടുഗതര്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ എല്ലാം മോശക്കാരും, അതേ കാര്യം ചെയ്യുന്ന പുരഷന്മാര്‍ മാന്യന്മാരും ആകുന്നതിനെയാണ് യുവാവ് കുറിപ്പില്‍ ചോദ്യം ചെയ്യുന്നത്. ഗോകുല്‍ ഗോപാലകൃഷ്ണന്‍ എന്ന യുവാവ് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ രൂപം:

മൈഥിലിയുടെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്തക്ക് താഴെ സോ കോള്‍ഡ് പ്രബുദ്ധ മലയാളികളുടെ അഭിപ്രായ പ്രകടനങ്ങള്‍ ആണ്.
അതായത് ഇവരുടെ അഭിപ്രായത്തില്‍ ഒരു സ്ത്രീക്ക് ഒന്നില്‍ കൂടുതല്‍ റിലേഷനുകള്‍ ഉണ്ടാകാന്‍ പാടില്ല (ആണുങ്ങള്‍ക്ക് ആകാം അത് മാച്ചോ പരിവേഷം ആണ്) സ്ത്രീകള്‍ ലിവിങ് റിലേഷനില്‍ ഇരുന്നാല്‍ അവര്‍ പോക്ക് കേസ് ആണ് (പ്രത്യേകിച്ച് സിനിമ നടികള്‍, നടന്മാര്‍ക്ക് ബാധകം അല്ല)
സ്ത്രീകള്‍ ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ അവനെ തന്നെ വിവാഹം ചെയ്യണം, അതിന്ന് പുറത്ത് വന്ന് വേറെ ആരേലും വിവാഹം ചെയ്താല്‍ ഞങ്ങള്‍ക് ദേ ഇങ്ങനെ ഒക്കെ പറയും (ഇതും ആണുങ്ങള്‍ക്ക് ബാധകം അല്ല) സ്വന്തം കുഞ്ഞു മകള്‍ക്കൊപ്പം ഒക്കെ നില്‍ക്കുന്ന പടം പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ സാധനങ്ങള്‍ ആണ് ദേ ഇതൊക്കെ താഴെ വന്ന് തട്ടി വിടുന്നത്.

(അങ്ങനെ ഉള്ള ഫോട്ടോകള്‍ ക്രോപ്പ് ചെയ്ത് കളഞ്ഞു, പേര് മനപൂര്‍വം ക്രോപ്പ് ചെയ്യാത്തത് ആണ്) വെറുതെ അല്ല കോണ്‍ഫിഡന്റ് ആയി വിക്ടിം ബ്ലെയ്ം നടത്തുന്നവന്മാര്‍ക്ക് ഒക്കെ ഒടുക്കത്തെ സപ്പോര്‍ട്ട് കിട്ടുന്നത്, ഇതൊക്കെ അല്ലെ ഐറ്റംസ്.

Related News