കുഞ്ഞിരാമായണത്തിലെ ലാലുവിന്റെ തമാശകളും സംസാരവും അയാളില്‍ വന്നുപോകുന്നു..! ധ്യാന്‍ ശ്രീനിവാസനെ കുറിച്ചുള്ള കുറിപ്പ്..!

അച്ഛന്‍ ശ്രീനിവാസന്റേയും ജ്യേഷ്ഠന്‍ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടര്‍ന്ന് അഭിനയ രംഗത്തേക്കും പിന്നീട് മലയാള സിനിമയുടെ മറ്റ് മേഖലകളിലേക്കും എത്തിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. വിനീത് ശ്രീനിവാസന്‍ തന്നെ സംവിധാനം നിര്‍വ്വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ…

അച്ഛന്‍ ശ്രീനിവാസന്റേയും ജ്യേഷ്ഠന്‍ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടര്‍ന്ന് അഭിനയ രംഗത്തേക്കും പിന്നീട് മലയാള സിനിമയുടെ മറ്റ് മേഖലകളിലേക്കും എത്തിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. വിനീത് ശ്രീനിവാസന്‍ തന്നെ സംവിധാനം നിര്‍വ്വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ തിര എന്ന സിനിമയിലൂടെയായിരുന്നു മലയാള സിനിമാ ലോകത്തേക്കുള്ള ധ്യാന്‍ ശ്രീനിവാസന്റെ തുടക്കം. കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി ഒരേ മുഖം എന്നിവയാണ് ധ്യാനിന്റെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങള്‍. നിവിന്‍ പോളിയേയും നയന്‍താരയേയും പ്രധാന കഥാപാത്രങ്ങളാക്കി ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ ചെറിയ നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം ധ്യാന്‍ വീണ്ടും പുതിയ സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. ഉടല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ധ്യന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടും തന്റെ ജീവിതത്തിലെ മറ്റ് അനുഭവങ്ങള്‍ പങ്കുവെച്ചും ധ്യാന്‍ നല്‍കുന്ന അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇമേജ് നോക്കാതെ സംസാരിക്കുകയും തമാശകള്‍ പറയുകയും ചെയ്യുന്ന ധ്യാനിന്റെ അഭിമുഖങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇപ്പോഴിതാ ധ്യാനിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്ന ഒരു കുറിപ്പും ചര്‍ച്ചയാവുകയാണ്.

dhyansreenivasan-

സ്‌ക്രീനില്‍ ചിരി പടര്‍ത്തുന്ന കോമഡി കൗണ്ടറുകളും ശരീര ചേഷ്ട്ടകളും യഥാര്‍ത്ഥ ജീവിതത്തിലും കൊണ്ടുവരുന്ന ഒരു വ്യക്തിയാണ് ധ്യാന്‍ എന്നാണ് കുറിപ്പില്‍ പറയുന്നത്. ഇതെല്ലാം റിയല്‍ ലൈഫില്‍ കൊണ്ടുവന്ന് പ്രേക്ഷകരുടെ കൈയ്യടി നേടുക എന്നത് വലിയൊരു കാര്യമാണെന്നും അതില്‍ അദ്ദേഹം വിജയിച്ചു എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. കുഞ്ഞിരാമായണത്തിലെ ലാലുവും ലാലുവിന്റെ തമാശകളും എവിടെയൊക്കെയോ ധ്യാനിന്റെ സംസാരത്തിലും പെരുമാറ്റത്തിവും വന്നു പോവുമ്പാള്‍..ഒരു സെലിബ്രേറ്റിയുടെ യാതൊരു പ്രിവിലേജുകള്‍ക്കോ ഗമയ്‌ക്കോ നിന്നുകൊടുക്കാതെ പച്ചയായി ജീവിതത്തെ തുറന്നു കാണിക്കുമ്പോള്‍

ലാലുവിന്റെ മണ്ടത്തരത്തിനപ്പുറം ലാലുവിന്റെ നിഷ്‌കളങ്കതയും സത്യസന്ധതയുമാണ് ധ്യാനില്‍ തെളിഞ്ഞ് നില്‍ക്കുന്നത്.. എന്നാണ് കുറിപ്പില്‍ പറയുന്നത്. പുതിയ സിനിമയുമായി ധ്യാന്‍ നല്‍കുന്ന അഭിമുഖങ്ങള്‍ക്ക് പുറമെ ഇതിന് മുന്‍പും തന്റെ എല്ലാ കാര്യങ്ങളും പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്ന് പറയാന്‍ അദ്ദേഹം മടിയൊന്നും കാണിക്കാറില്ല.. ഇതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറാകുന്നതും.