വിലക്കിനെ പൊട്ടിച്ചെറിഞ്ഞ ഒരു മനുഷ്യന്‍..! ‘സംവിധായകന്‍ വിനയന്‍’..!

പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ മലയാള സിനിമാ ലോകത്തേക്ക് വിനയന്‍ എന്ന മികച്ച സംവിധായകന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി കഴിഞ്ഞു. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് മലയാളം മൂവീസ് ആന്‍ഡ് മ്യൂസിക് ഡാറ്റാബേസ് എന്ന സിനിമാ ഗ്രൂപ്പില്‍…

പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ മലയാള സിനിമാ ലോകത്തേക്ക് വിനയന്‍ എന്ന മികച്ച സംവിധായകന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി കഴിഞ്ഞു. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് മലയാളം മൂവീസ് ആന്‍ഡ് മ്യൂസിക് ഡാറ്റാബേസ് എന്ന സിനിമാ ഗ്രൂപ്പില്‍ സനല്‍ കുമാര്‍ പത്മനാഭന്‍ എന്ന വ്യക്തി എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സിനിമകളിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയ ഒരാള്‍ എന്നാണ് വിനയന്‍ എന്ന സംവിധായകനെ കുറിച്ച് കുറിപ്പില്‍ പറയുന്നത്.

vinayan 4

സിനിമാ ലോകത്ത് വിലക്കപ്പെട്ടവരേയും തഴഞ്ഞവരേയും എല്ലാം വെച്ച് സിനിമ ചെയ്യാന്‍ ധൈര്യം കാണിച്ച ഒരേയൊരു വ്യക്തിയാണ് വിനയന്‍. കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്…ഒന്ന് വിളിച്ചു മാപ്പു പറഞ്ഞാല്‍ , ഈ പ്രശ്‌നം തീര്‍ക്കാം . അല്ലെങ്കില്‍ ഒരു സിനിമ പോലും ചെയ്യാന്‍ ആകാതെ നീ നിന്നു പോകും , ശരിക്കും പെട്ട് പോകും ഒന്നൂടെ ആലോചിച്ചിട്ട് പറയു ‘ എന്ന എതിര്‍നിരക്കാരുടെ ഭീഷണിക്കു മുന്‍പില്‍ ചെറു ചിരിയോടെ ‘ പാലാരിവട്ടത്തു തട്ടുകട ഇടേണ്ടി വന്നാലും മാപ്പു ഞാന്‍ പറയില്ല ‘ എന്ന തീരുമാനം എടുത്ത, സിനിമയിലെ വട്ടു ജയനെ വെല്ലുന്ന ആറ്റിട്യൂടും നട്ടെല്ലും ഉള്ള ആ കുട്ടനാടുകാരന്റെ മുഖം.

സിനിമയിലേക്ക് , ഇന്ദ്രജിത്തിനെയും , ജയസൂര്യയെയും , അനൂപ് മേനോനെയും , സുരേഷ് കൃഷ്ണയെയും ,പ്രിയ മണിയെയും , ഹണീ റോസിനെയും എല്ലാം കൈ പിടിച്ചു കൊണ്ട് വന്ന ഒരാളുടെ മുഖം.. തൊലികറുപ്പുള്ള നടന്റെ കൂടെ അഭിനയിക്കാന്‍ വരെ മടി കാണിച്ചവര്‍ ഉണ്ടായിരുന്ന ഒരു കാലത്തു ആ നടനെ നായകന്‍ ആക്കി സിനിമകള്‍ ചെയ്തു തന്റെ നിലപാട് വ്യക്തമാക്കിയ ഒരാള്‍.. പൃഥിരാജിനെതിരെ വിലക്ക് വന്നപ്പോള്‍ , പ്രിത്വിയുടെ കൂടെ അഭിനയിച്ചാല്‍ പ്രശ്‌നം ആകുമെന്ന് കരുതി മുഖ്യനടന്മാര്‍ എല്ലാം പിന്മാറി നിന്നപ്പോള്‍ ‘

പക്രുവിനെ നായകന്‍ ആക്കി താന്‍ ഒരു സിനിമ ചെയ്യുന്നു എന്നും പറഞ്ഞു മുഖ്യ നടീനടന്മാരെ കൊണ്ട് അഡ്വാന്‍സ് മേടിപ്പിച്ചു കോണ്‍ട്രാക്ട് സൈന്‍ ചെയ്യിപ്പിച്ച ശേഷം ‘ എന്റെ പടത്തില്‍ പക്രു മാത്രം അല്ല നായകന്‍ പ്രിത്വിയും നായകന്‍ ആണ് , ഇനി നിങ്ങള്‍ക്ക് അഭിനയിക്കാന്‍ പറ്റില്ല എങ്കില്‍ പറയു , ബാക്കി ഞാന്‍ നോക്കികൊള്ളാം ‘ എന്ന് പറഞ്ഞു ആ വിലക്കിനെ പൊട്ടിച്ചെറിഞ്ഞ ഒരു മനുഷ്യന്‍..

കൂടെയുള്ളവര്‍ ഒരു സൂപ്പര്‍താര ചിത്രങ്ങളുടെ തീയതിക്കു വേണ്ടി ഓടിക്കൊണ്ടിരുന്ന കാലത്തു പുതുമുഖങ്ങളെ വെച്ചും , സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളെ വെച്ചും തീയറ്ററില്‍ ഓടിക്കൊണ്ടിരുന്ന ചിത്രങ്ങള്‍ പിടിച്ചിരുന്ന സംവിധായകന്‍.. അദ്ദേഹത്തിലുള്ള ആ പ്രതിഭയിലെ വിശ്വാസമാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്കും ലഭിക്കുന്നത് എന്ന് കുറിപ്പില്‍ പറയുന്നു..