ഇത് ക്രിമിനല്‍ മൈന്‍ഡ് തന്നെ…! വിജയ് ബാബുവിനെതിരെ വൈറല്‍ ആയ കുറിപ്പ് ഇതാ..!

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ഉയര്‍ന്ന പീഡന പരാതിയില്‍ അന്വേഷണം പുരോഗമിക്കവെ, താരത്തിന് എതിരയുള്ള പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയരുകയാണ്..ബലാത്സംഗ പരാതിയ്ക്ക് കേസ് എടുത്തതിന് പുറമെ കേസ് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ തന്നെ ഇരയുടെ പേര് പരസ്യമായ വെളിപ്പെടുത്തിയ കുറ്റവും വിജയ് ബാബുവിന്മേല്‍ എടുത്തിട്ടുണ്ട്. ഇപ്പോഴിതാ വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയതും എല്ലാം ക്രിമിനല്‍ മൈന്‍ഡ് ഉള്ളത് കൊണ്ടാണെന്നും..

അയാള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയെ പുച്ഛിച്ചു എന്നും ചൂണ്ടിക്കാട്ടി ശ്രുതി കിഷന്‍ കുരുവി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.. കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം…
Marital rape പോലും പൊറുക്കാന്‍ കഴിയാത്തതാണ്. സമ്മതത്തോടെ എത്ര തവണ സെക്‌സില്‍ ഏര്‍പ്പെട്ടു എന്നതിലല്ല താല്പര്യമില്ലാതെ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ടെങ്കില്‍, ചൂഷണത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ട് എങ്കില്‍ നിശ്ചയമായും ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ട്. മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും കഥകള്‍ കൂടുതല്‍ കൂടുതലായി പുറത്തുവരുമ്പോള്‍ ഇരകള്‍ വേട്ടയാടപ്പെടുകയും കുറ്റാരോപിതര്‍ ഇരകള്‍ക്കെതിരായി

രൂക്ഷമായി പ്രതികരിക്കുകയും ചെയ്യുന്നത് സ്വാഭാവിക കാഴ്ചയായി മാറുന്നു. വിജയ് ബാബു തെറ്റുകാരനാണോ അല്ലയോ എന്നത് അവിടെ നില്‍ക്കട്ടെ. ഒരു victim നെ ഒരു കുറ്റാരോപിതന്‍ പരസ്യമായി അപമാനിക്കുന്നത് നീതി ന്യായ വ്യവസ്ഥയെ പുച്ഛിക്കുന്നതിന് തുല്യമാണ്. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമാണ് എന്ന പൂര്‍ണ അറിവുണ്ടായിരിക്കെ ഒരാള്‍ അതിനു മുതിരുന്നുണ്ട് എങ്കില്‍ അയാള്‍ എത്രമാത്രം ക്രിമിനല്‍ mind ഉള്ള ആളായിരിക്കണം.

ഇതിനോടകം തന്നെ വെളുപ്പെടുത്തിയ പേര് ഇന്റര്‍നെറ്റിലും സമൂഹ മാധ്യമങ്ങളിലും സെര്‍ച്ച് ചെയ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരിയെ സൈബര്‍ വേട്ടയ്ക്ക് കൂടി ഇരയാക്കാന്‍ പൊതു സമൂഹത്തിന് എറിഞ്ഞുകൊടുത്തിട്ട് അയാള്‍ ചിരിക്കുകയാണ്. നീതി ന്യായ വ്യവസ്ഥയെ നോക്കി തന്നെ.

Aswathy