ഇതെന്റെ ശത്രുക്കളുമല്ല, മിത്രങ്ങളുമല്ല വൈറൽ ചിത്രത്തെ കുറിച്ച് ബാല

യു ട്യൂബർ സായി കൃഷ്ണക്കും, ആറാട്ടണ്ണൻ സന്തോഷ് വർക്കിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു നടൻ ബാല. ഇപ്പോൾ ഈ ചിത്രത്തിന് നിരവധി ആരാധകരാണ് വിമർശനങ്ങളുമായി എത്തുന്നത്, കാരണം ‘മാളികപ്പുറം’ എന്ന ചിത്രത്തിനോട് അനുബന്ധിച്ചു ഉണ്ണി മുകുന്ദനെ ചീത്ത വിളിച്ച യു ട്യൂബർ ആണ് സായി കൃഷ്ണ, അതുപോലെ ‘ആറാട്ട് ‘എന്ന ചിത്ര൦ മുതൽ റിവ്യൂ പറയുന്ന ആളാണ് സന്തോഷ് വർക്കി, അപ്പോൾ ഈ  ചിത്രത്തിന്റെ അർഥം എന്തെന്നും, ശത്രുവിന്റെ ശത്രു മിത്രം ആണെന്നും അങ്ങനെ ഓരോ തരത്തിലുള്ള കമെന്റുകൾ ഈ ചിത്രത്തിന് എത്തുന്നുണ്ട്,

പുതിയ ബെൽറ്റ് ആണെന്നും പറയുന്നു, എന്നാൽ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് നടൻ ബാല രംഗപ്രവേശം ചെയ്യ്തിരിക്കുകയാണ്. സോഷ്യൽ മീഡിയ പറയുന്നതുപോലെ അല്ല കാര്യങ്ങൾ. ഇത് പുതിയ ബെൽറ്റോ, ശത്രുക്കളോ, മിത്രങ്ങളോ ഒന്നുമല്ല, കണ്ണോപ്പറേഷൻ  കഴിഞ്ഞ തന്നെ കാണാൻ ആണ് യു ട്യൂബർ  സായി കൃഷ്ണ എത്തിയത്. അതുപോലെയാണ്  സന്തോഷ് വർക്കിയും.

തന്റെ കണ്ണിനു ഓപ്പറേഷൻ കഴിഞ്ഞു വന്നിരിക്കുമ്പോൾ ഒരു ദിവസം സായി എന്നെ വിളിക്കുകയും ഞാൻ ഒന്ന് കാണാൻ വന്നോട്ടെ എന്ന് ,ചോദിക്കുകയും ചെയ്യ്തു ഞാൻ ഓക്കേ പറഞ്ഞു, അതുപോലെ സന്തോഷ് വർക്കിയും, എന്നാൽ സന്തോഷ് എന്നെ ഒരുപാടു വിമര്ശിച്ചിട്ടിട്ടുള്ള ആളാണ്, എന്നാൽ എന്നെ വന്നു കണ്ടു ആ തെറ്റിദ്ധാരണ മാറുകയും ചെയ്യ്തു, ഇപ്പോൾ ഒരുമിച്ചു ചേർന്ന ഈ സംഭവം തികച്ചും യാദൃച്ഛികം ആണ് ബാല പറയുന്നു. അല്ലാതെ നിങ്ങൾ വിചാരിക്കുന്നതുപോലെ, ശത്രുക്കളോ, ബെൽറ്റോ ഒന്നുമല്ല . സായി കൃഷ്ണൻ പോകാൻ നേരം ഒരു ചിത്രം എടുത്തു, ആ ഫോട്ടോ ആണ് സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യ്തത്. ബാല പറയുന്നു

Suji