സൗന്ദര്യവും പണവും നോക്കാതെയാണ് അവൾ അവനെ സ്വീകരിച്ചത്, അതുള്ള ആളെ കിട്ടിയിട്ടും വേണ്ടാന്ന് വെച്ച ഈ പെൺകുട്ടിയാണ് യഥാർത്ഥ കാമുകി

അനുസിത്താരയെ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ച സിനിമയായിരുന്നു ഹാപ്പി വെഡിങ്സ്, നിരവധി യുവതാരങ്ങൾ അണിനിരന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം ഷറഫുദീന്‍, അനുസിത്താര സിജു വില്‍സണ്‍, സൗബിന്‍ എന്നിവരുടെ കരിയര്‍ ബ്രേക്കായും മാറി. ചിത്രത്തില്‍ സിജുവിനെ പ്രേമിച്ച്‌ പറ്റിച്ച കഥാപാത്രമായ ഷാഹിനയായിട്ടാണ് അനു സിത്താര എത്തിയത്, ഇപ്പോൾ ചിത്രത്തിനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
പോസ്റ്റ് ഇങ്ങനെ
ഗോവിന്ദ് എന്ന ടോക്‌സിക് കാമുകനെ ഒരുപാട് ചര്‍ച്ച ചെയ്യുന്ന സോഷ്യല്‍ മീഡിയ എന്ത്‌കൊണ്ട് പരീക്കുട്ടിയെ പോലുള്ള ബ്രോഡ്‌മൈന്‍ന്റഡ് കാമുകനെ ചര്‍ച്ച ചെയ്യുന്നില്ല? സമ്ബൂര്‍ണ വാണിജ്യ സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് ആഴമുണ്ടാവില്ല എന്ന പൊതു ധാരണയാണോ അവയിലെ കഥാപാത്രം ചര്‍ച്ചചെയ്യപ്പെടാതെ പോവുന്ന കാരണം.’

ഷാഹിന ശരിക്കും തേപ്പുകാരിയാണോ?.എല്ലാവരും തേപ്പ്കാരി എന്ന് വിളിച്ചാലും ഷാഹിന ശരിക്കും ഒരു യഥാര്‍ത്ഥ കാമുകി അല്ലെ? ഹയര്‍ സെക്കണ്ടറി മുതല്‍ ഉള്ള തന്റെ പ്രണയം ആയ പരീക്കുട്ടിയെ ഒരിക്കല്‍ പോലും ഷാഹിന ചതിച്ചിട്ടില്ല. ഹരി ഷാഹിന തന്റെ കാമുകി ആണെന്ന് എല്ലാവരോടും പറഞ്ഞു നടന്നെങ്കിലും ഒരിക്കല്‍ പോലും ഷാഹിന ആരോടും ഹരികൃഷ്ണന്‍ തന്റെ കാമുകന്‍ ആണെന്ന് പറഞ്ഞിട്ടില്ല,ഒരിക്കല്‍ പോലും ഹരിയോട് ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ല.ഹരി ഉമ്മ ചോദിക്കുമ്ബോള്‍ എല്ലാം ഓരോ എക്‌സ്‌ക്യൂസ് പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് എല്ലായ്പോഴും ഷാഹിന ചെയ്തത്. ‘
ഹരിയുടെ കാഴ്ചപ്പാടില്‍ നിന്നു മാത്രം ചിന്തിച്ചു നമ്മള്‍ ഷാഹിനക്ക് തേപ്പുകാരി എന്ന പട്ടം ചാര്‍ത്തികൊടുക്കുന്നു. പ്രേമത്തിന്റെ അസുഖമുള്ളവന്‍ എന്നു സുഹൃത്തുകള്‍പോലും ഹരിയെ വിശേഷിപ്പിക്കുന്നുണ്ട്. സൗന്ദര്യം കൊണ്ടും,പണം കൊണ്ടും പരീക്കുട്ടിയേക്കാള്‍ എത്രയോ മടങ്ങു ബെറ്റര്‍ ആയ ഹരികൃഷ്ണന്റെ മുന്നില്‍ ഒരിക്കല്‍ പോലും വീണു പോകാത്ത ഷാഹിന ശരിക്കും ഒരു ശക്തമായ സ്ത്രീ കഥാപാത്രം അല്ലെ? ഒരു യഥാര്‍ത്ഥ കാമുകി അല്ലെ?. തന്റെ പിന്നാലെ ഒലിപ്പിച്ചു നടന്ന ഹരിയെ കൊണ്ട് തന്റെ റെക്കോര്‍ഡ് അടക്കം എഴുതിപ്പിച്ച ഷാഹിന ശരിക്കും മാസ്സ് അല്ലെ.’

അത് പോലെ തന്നെ തന്റെ കാമുകിയുടെ പിന്നാലെ നടന്ന ഒരുത്തനുമായി തമാശക്ക് പ്രേമിക്കാന്‍ വിട്ട പരീക്കുട്ടിയെ കണ്ടല്ലേ പോസസ്സീവ് കാമുകന്മാര്‍ പഠിക്കേണ്ടത്? പ്ലസ് വണ് മുതല്‍ ഉള്ള അവരുടെ പ്രണയം യാഥാസ്ഥിക കുടുംബത്തില്‍ നിന്ന് വരുന്ന ഷാഹിനയുടെ വീട്ടുകാര്‍ അറിഞ്ഞാല്‍ അവളുടെ കോളേജ് വിദ്യാഭാസം അടക്കം മുടക്കും എന്ന് മനസിലാക്കി 24 മണിക്കൂറും ഷാഹിനയുടെ പിന്നാലെ നടക്കാതെ അവള്‍ക് സ്പേസ് കൊടുത്തു പ്രണയം അവര്‍ രണ്ടു പേര്‍ മാത്രം അറിയുന്ന ഒന്നാക്കി മാറ്റി രഹസ്യമാക്കി കൊണ്ടു നടന്ന പരീകുട്ടിയും മാസ്സ് അല്ലെ?.’
അവസാനം കോളേജ് അവസാനിച്ചപ്പോ മാത്രം ആണ് ഷാഹിനയും പരീക്കുട്ടിയും തങ്ങളുടെ പ്രണയം വെളിച്ചതാക്കിയത്.അത് കൊണ്ട് തന്നെ ഷാഹിനക്ക് തന്റെ ഡിഗ്രി പൂര്‍ത്തിയാക്കാന്‍ പറ്റി.ശരിക്കും ഇവര്‍ രണ്ടു പേരുടെയും പ്രണയം അല്ലെ സോ കോള്‍ഡ് ലൗ സ്റ്റോറി സിനിമകളില്‍ കണ്ടതിനെക്കാള്‍ പവിത്രമായ പ്രണയം. പരസ്പരം സ്പേസ് കൊടുത്തു ഒട്ടും പോസസീവ് ആകാതെ തമ്മില്‍ വിശ്വാസം ഉള്ള നല്ല 916 പ്രണയം. ഇങ്ങനെ അധികം ചര്‍ച്ച ചെയ്യാത്ത ശക്തമായ കാമുകി കാമുകന്മാര്‍ മലയാള സിനിമയില്‍ ഉണ്ടോ??’

Recent Posts

ആ സന്ദർഭങ്ങളിൽ അവൻ നന്നായി പേടിച്ചു വിറച്ചിരുന്നു..മാളവിക മോഹൻ തുറന്ന്  പറയുന്നു..

നീണ്ട ഇടവേളയ്ക്ക് ശേഷം  ക്രിസ്റ്റി എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് മാളവിക മോഹൻ.എന്നാൽ ചിത്രത്തിൽ നായകൻ ആയിട്ട് എത്തുന്നത് മാത്യു തോമസ്…

20 mins ago

മൂന്നു നടിമാരുമായി മരുഭൂമിയിൽ അതിസാഹസികമായി വാഹനമോടിച്ച് മമ്മൂട്ടി!!

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫർ. ചിത്രം ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തും. ഇതിന് മുന്നോടിയായി…

1 hour ago

രജനികാന്തിന്റെ ജയിലറിൽ ജാക്കി ഷ്രോഫും; ക്യാരക്ടർ ലുക്ക് പുറത്ത്

രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ വൻ താരനിരതന്നെ അണിനിരക്കുന്നുണ്ട്.…

2 hours ago