അതൊക്കെ വെറും മാംസപിണ്ഡങ്ങൾ മാത്രമെന്ന് പഠിച്ചിപ്പ കാൻസർ, വൈറലായി പോസ്റ്റ്

ലോക ക്യാൻസർ ദിനത്തിൽ വൈറലായി ഒരു യുവതിയുടെ കുറിപ്പ്, ഫെബ്രുവരി 4… ക്യാൻസർ ദിനത്തിൽ….പൊള്ളുന്ന ഓർമ്മകളോട്…. അങ്ങട്ട് മാറിക്കേ ക്യാൻസർ….നീയെന്റെ ജീവിതത്തിന്റെ തുടക്കമായിരുന്നു…അന്നുവരെ കണ്ട വർണ്ണ സുരഭിലമായ ലോകം ക്ഷണികമെന്ന് പഠിപ്പിച്ച പാഠപുസ്തകം…. സ്ത്രീത്വം…സൗന്ദര്യം…മാതൃത്വം……

ലോക ക്യാൻസർ ദിനത്തിൽ വൈറലായി ഒരു യുവതിയുടെ കുറിപ്പ്,

ഫെബ്രുവരി 4… ക്യാൻസർ ദിനത്തിൽ….പൊള്ളുന്ന ഓർമ്മകളോട്…. അങ്ങട്ട് മാറിക്കേ ക്യാൻസർ….നീയെന്റെ ജീവിതത്തിന്റെ തുടക്കമായിരുന്നു…അന്നുവരെ കണ്ട വർണ്ണ സുരഭിലമായ ലോകം ക്ഷണികമെന്ന് പഠിപ്പിച്ച പാഠപുസ്തകം…. സ്ത്രീത്വം…സൗന്ദര്യം…മാതൃത്വം… ഒക്കെത്തിന്റെയും അടയാളങ്ങൾ പലതും അറത്തുമുറിക്കപ്പെടാവുന്ന മാംസകഷ്ണങ്ങൾ മാത്രമെന്ന് പറഞ്ഞു തന്ന അധ്യാപകൻ. നമ്മെ ഭ്രമിപ്പിച്ച പലതും നിറം മങ്ങി…നര ബാധിക്കാൻ നിമിഷങ്ങൾ മതിയെന്ന് ഓർമിപ്പിച്ച കൂട്ടുകാരൻ എല്ലാറ്റിനും ഉപരിയായി….കുറവുകളും, ഇല്ലായ്മകളുമറിഞ്ഞു ധൈര്യം പകർന്നു കൂടെ നിൽക്കാൻ ആരൊക്കെയുണ്ടാവും ന്ന് ഹൃദയം നോവിച്ചു കൊണ്ട് തിരിച്ചറിഞ്ഞു. ആ തകർച്ചകളിൽ നിന്ന് പാതി ശരീരവും, കരുത്തുറ്റ മനസുമുള്ള പുതിയൊരു ജന്മം നീയെനിക്ക് തന്നു തിരിച്ചറിവുകളിലേക്ക്…എന്നെ വഴി നടത്തിയ കുറേ നല്ല സൗഹൃദങ്ങൾ .ധൈര്യം പകർന്ന് തന്നിട്ട്…

പെട്ടെന്നൊരു ദിവസം യാത്രപോലും പറയാതെ ചിലരൊക്കെ പറ്റിച്ചിട്ടങ്ങു പോയി.മനസുകൊണ്ട് ഡിലീറ്റ് ചെയ്യാൻ കഴിയാതെ ആ നമ്പറുകളൊക്കെ ഇപ്പഴും ഫോണിലുണ്ട് വിളിച്ചാൽ അങ്ങേതലയ്ക്കൽ അവരുണ്ടെന്ന വിശ്വാസത്തിന്…അതവിടെ കിടന്നോട്ടെ പുഴുവിൽ നിന്ന് ഭംഗിയുള്ള ചിത്രശലഭം ജനിക്കുംപോലെ….ചിലർക്കൊക്കെ ഭൂമിയിൽ കാത്തുവെച്ച പുനർജന്മത്തിന്റെ കഥകളുണ്ട്…. അവിടെ കണ്ണീരിനു ഇടമില്ല… സഹതാപത്തിന്റെ നിഴൽ പോലും വേണ്ട… പകരം കരുത്ത് പകരാൻ ശ്രമിക്കുക #ഈ #നിമിഷം മാത്രമാണ് സ്വന്തം… പാഴാക്കാതിരിക്കുക…#enjoy life രോഗത്തെ…ഭയപ്പെടാതെ… അതുണ്ടാക്കാനിടയുള്ള വേദനകളെ പറ്റി മുൻകൂട്ടി ചിന്തിച്ചു കാടുകയറി… പുറത്തുപറഞ്ഞാൽ നാണക്കേടെന്നുകരുതി… രോഗം ഒളിച്ചു വയ്ക്കാതെ…. യഥാസമയം…ശരിയായ ചികിത്സ നേടുക…യാഥാർഥ്യം അംഗീകരിക്കാൻ മനസിനെ തയ്യാറാക്കിയേ പറ്റൂന്നേ#ക്യാൻസർ ജീവിതത്തിന്റെ അവസാനമല്ല