ഈ മനുഷ്യന് ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല എന്ന് പറയുന്നവന്മാരൊക്കെ വെറും മണ്ടന്മാരാണ്!!

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത താരമാണ് നടൻ മോഹൻലാൽ. അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ട് ലലേട്ടൻ എന്നാണ് ഏവരും വിളിക്കുന്നത്. അഭിനയം എന്ന കലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ എണ്ണിയാൽ തിരുന്നതല്ല. ഒരിക്കൽ എഴുത്തുകാരൻ എൻ…

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത താരമാണ് നടൻ മോഹൻലാൽ. അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ട് ലലേട്ടൻ എന്നാണ് ഏവരും വിളിക്കുന്നത്. അഭിനയം എന്ന കലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ എണ്ണിയാൽ തിരുന്നതല്ല. ഒരിക്കൽ എഴുത്തുകാരൻ എൻ എസ് മാധവൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് ‘ സിനിമയിൽ അദ്ദേഹത്തിന്റെ വിരലുകൾ പോലും അഭിനയിക്കുന്നുവെന്നാണ്’ അത്രമേൽ ടാലന്റടാണ് മോഹൻലാൽ എന്ന അതുല്യ പ്രതിഭ.


മോഹൻലാൽ നായകനായി അടുത്തിടെ ഇറങ്ങിയ സിനിമകൾ പലതും പരാജയം ആയിരുന്നു അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ല എന്ന പറയുന്ന ഒരുകൂട്ടം ആളുകൾ നമുക്കിടയിൽ ഉണ്ട്. അവരോട് ഒന്നേ പറയാനുള്ളു നിങ്ങൾ അറിയില്ല മോഹൻലാൽ ആരായിരുന്നുവെന്ന്. അത് അറിയണം എന്നുണ്ടെങ്കിൽ മലയാളികൾ പലതവണ ടിവിയിൽ കണ്ട സ്ഫടികം എന്ന് സിനിമയിക്ക് റീ റിലീസിന് ലഭിച്ചിരിക്കുന്ന കളക്ഷൻ റിപ്പോർട്ടുകൾ നോക്കിയാൽ മതി. ഇപ്പോഴിതാ മൂവി ഗ്രൂപ്പിൽ വന്ന മോഹൻലാലിനെ കുറിച്ചുള്ള പോസ്റ്റ് വൈറലാവുകയാണ്.

”ലാസ്റ്റ് വന്ന കുറച്ച് ഊളപ്പടങ്ങൾ വെച്ച് ഈ മനുഷ്യന് ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല എന്ന് പറയുന്നവന്മാരൊക്കെ വെറും മണ്ടന്മാരാണ്. അത്തരക്കാരോടൊന്നും തർക്കിക്കാൻ നിക്കാതെ അവരുടെ പോസ്റ്റ് സേവ് ചെയ്ത് വെച്ചാൽ പിന്നീട് കുറേ വായിച്ച് രസിക്കാൻ പറ്റും” എന്ന് പറയുകയാണ് എസ് ആർകെ അരവിന്ദ് എന്ന ആരാധകൻ.