പലതാരങ്ങൾക്കും ഒപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ കിട്ടുന്ന കെമിസ്ട്രി അത് പറഞ്ഞറിയിക്കാൻ പറ്റില്ല

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് മീന, മലയാളത്തിലും അന്യ ഭാഷകളിലുമായി താരം നിരവധി സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. നിരവധി ആരാധകരാണ് മീനയ്ക്ക് ഉള്ളത് . മലയാളത്തിൽ മീന ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് മോഹൻലാലിനൊപ്പമാണ്.   ഇവരുടെ ഈ…

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് മീന, മലയാളത്തിലും അന്യ ഭാഷകളിലുമായി താരം നിരവധി സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. നിരവധി ആരാധകരാണ് മീനയ്ക്ക് ഉള്ളത് . മലയാളത്തിൽ മീന ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് മോഹൻലാലിനൊപ്പമാണ്.   ഇവരുടെ ഈ കെമിസ്‌ട്രി ആരാധകർക്കൊക്കെ വളരെ ഇഷ്ടമാണ്> ഇപ്പോൾ മീനയുടെയും മോഹൻലാലിന്റേയും ചിത്രങ്ങളെ കുറിച്ചുള്ള ഫേസ്ബുക് പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.  മീനയുടെ ജന്മദിനവുമായി ബന്ധപ്പെട്ടുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ കുറിപ്പ് വൈറലായി തുടങ്ങിയത്. ആരാധകൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

കാര്യം മികച്ച നടിമാരുടെ ലിസ്റ്റിൽ ഒന്നും അങ്ങനെ ചർച്ച ചെയ്യപ്പെട്ട് കണ്ടിട്ടില്ലെങ്കിലും മീന അന്നുമിന്നും ഏറ്റവും ഇഷ്ട്ടമുള്ള നടിയാണ്. തനിക്ക് കിട്ടുന്ന വേഷം ഏറ്റവും വെടിപ്പായി ഒട്ടും ബോർ ആക്കാതെ ചെയ്യുന്ന പ്രിയപ്പെട്ട നടി. ലുക്കും മികച്ച സ്ക്രീൻ പ്രസൻസും കൊണ്ട് കണ്ണെടുക്കാതെ നോക്കി ഇരിക്കാൻ തോന്നും.
വർണ്ണപ്പകിട്ടിലെ സാന്ദ്രാ വാളൂക്കാരനൊക്കെ ചൈൽഡ്ഹുഡ് ക്രഷ് ആയിരുന്നു. ഷാജഹാനിലെ സറക്ക് വെച്ചിറുക്കേ ഐറ്റം ഡാൻസൊക്കെ പത്തിൽ പഠിക്കുമ്പോൾ വല്ലാത്ത ഹരം തന്നെ ആയിരുന്നു. സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രിയിൽ ഒരു വിധം എല്ലാ പ്രധാനപ്പെട്ട നടന്മാർക്കൊപ്പവും അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാൽ-മീന ജോഡിയാണ് ഏറ്റവും ഇഷ്ട്ടമുള്ള കോമ്പിനേഷൻ.

ജന്മദിനാശംസകൾ മീനാ!! 1984ൽ എട്ടാം വയസ്സിൽ സിനിമയിൽ വന്ന ശേഷം ഒറ്റ വർഷം പോലും മുടങ്ങാതെ സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്ന നടിയാണ്! ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. രജിനികാന്തിന്റെയും സുരേഷ് ഗോപിയുടെയും മറ്റും മകൾ ആയും പിന്നീട് നായിക ആയും അഭിനയിച്ചു. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പർ താരങ്ങളുടെയും കൂടെ അഭിനയിച്ച സൂപ്പർ താരമാണ് മീന. വളരെ സുന്ദരിയാണ്.

മോഹൻലാലിനുള്ള ഏറ്റവും മികച്ച ജോഡി. ശോഭനയേക്കാൾ കൂടുതൽ എനിക്ക് അവരുടെ ജോഡിയെ കൂടുതൽ ഇഷ്ടമാണ് (വ്യക്തിഗതം). സുകുമാരി ചേച്ചിയെ പോലെയാണ്‌ മീന. മോഡേൺ, നാടൻ കുടുംബിനി അങ്ങനെ ഒന്നുമില്ല. എല്ലാം തകർത്താടും. ഒന്ന് മറ്റൊന്നിനോട്‌ സാമ്യം പോലും തോന്നില്ല. നാടനും മോഡേണും ഒരുപോലെ ഇണങ്ങും എന്നുള്ളതാണ് ഏറ്റവും വലിയ പ്ലസ്. സൗത്തിലെ 4 ഭാഷയിലും സക്സസ്ഫുൾ കരിയർ ആണ് മീനയ്ക്ക്എന്ന്  ആരാധകൻ കുറിച്ചു.