‘മകളുടെ കണ്ണീര്‍ ആദ്യമേ കാണണം… അല്ലെങ്കില്‍ പല ഖബറുകളും വീണ്ടും തുറക്കേണ്ടി വരും’… കണ്ണുതുറപ്പിക്കും ഈ കുറിപ്പ്

അടുത്തിടെയായി പെണ്‍കുട്ടികള്‍ക്കു മേലുള്ള ഗാര്‍ഹിക പീഡനങ്ങള്‍ ഏറിവരികയാണ്. നിലവിളികള്‍ പോലും പുറത്തു കേള്‍ക്കാതെ നാലു ചുമരുകള്‍ക്കുള്ളില്‍ വിവാഹിതരായ പെണ്‍കുട്ടികള്‍ നിസഹായയായി കൊഴിഞ്ഞു വീഴുന്ന കാഴ്ച ഇപ്പോള്‍ നാലുകോളം വാര്‍ത്തയാകുന്നതിന്റെ തിരക്കിലാണ്. എന്തെങ്കിലുമൊക്കെ സംഭവിച്ചു കഴിയുമ്പോള്‍…

അടുത്തിടെയായി പെണ്‍കുട്ടികള്‍ക്കു മേലുള്ള ഗാര്‍ഹിക പീഡനങ്ങള്‍ ഏറിവരികയാണ്. നിലവിളികള്‍ പോലും പുറത്തു കേള്‍ക്കാതെ നാലു ചുമരുകള്‍ക്കുള്ളില്‍ വിവാഹിതരായ പെണ്‍കുട്ടികള്‍ നിസഹായയായി കൊഴിഞ്ഞു വീഴുന്ന കാഴ്ച ഇപ്പോള്‍ നാലുകോളം വാര്‍ത്തയാകുന്നതിന്റെ തിരക്കിലാണ്.

എന്തെങ്കിലുമൊക്കെ സംഭവിച്ചു കഴിയുമ്പോള്‍ അവര്‍ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ച് ഘോരഘോരം പ്രസംഗിക്കും. പക്ഷേ അവരുടെ വേദനകളും വീര്‍പ്പുമുട്ടലുകളും എത്രപേര്‍ തിരിച്ചറിയുന്നു എന്ന ചോദ്യം ബാക്കി. കോഴിക്കോട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷഹാനയെന്ന യുവതി മനസുകളില്‍ വേദന പടര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയാണ് സൈക്കോളജിസ്റ്റ് കൂടിയായ റംസീന്‍.

സ്വന്തം മക്കളെ പൈസയും പണവും കൊടുത്തു ഭാരം ഒഴിവാക്കി വിടുന്ന വീട്ടുകാരോടാണ് റംസീന്റെ ഓര്‍മപ്പെടുത്തല്‍. അവിടെ നിനക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഇങ്ങു പോന്നേക്കണം എന്ന ധൈര്യം കൊടുത്താല്‍ ഒരു പെണ്ണും ആത്മഹത്യ ചെയ്യില്ല. മറിച്ചു ബന്ധുക്കളെയും, കാര്‍ന്നോന്മാരെയും വിളിച്ചു സഭ കൂട്ടി വീണ്ടുമവളെ ഓരോ മുട്ട് ന്യായങ്ങള്‍ പറഞ്ഞു നരകത്തിലേക്ക് തള്ളി വിടുമ്പോള്‍ പിന്നീട് ഉണ്ടാവുന്ന ഓരോ കാര്യങ്ങള്‍ക്കും ഉത്തരവാദി മാതാപിതാക്കള്‍ മാത്രം ആകുമെന്നും റംസീന്‍ കുറിക്കുന്നു.

 

സ്വന്തം പെണ്‍മക്കളെ എന്തിനാ കുരുതി കൊടുക്കാനായിട്ട് പൈസയും പണവും കൊടുത്തു ഭാരം ഒഴിവാക്കി വിടുന്നത്.. ഏതൊരു പെണ്‍കുട്ടിക്കും ചോദിക്കാന്‍ തന്റെ വീട്ടുകാര്‍ വിളിപ്പാടകലെയുണ്ടെങ്കില്‍ ഒരു ഭര്‍ത്താവും, ഭര്‍തൃ വീട്ടുകാരും അവളെ ഒന്നും ചെയ്യില്ല. നിനക്ക് അവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഇങ്ങു പോന്നേക്കണം എന്ന ധൈര്യം കൊടുത്താല്‍ ഒരു പെണ്ണും ആത്മഹത്യയും ചെയ്യില്ല

എന്നാല്‍, അതിന് പകരം ബന്ധുക്കളെയും, കാര്‍ന്നോന്മാരെയും വിളിച്ചു സഭ കൂട്ടി വീണ്ടുമവളെ ഓരോ മുട്ട് ന്യായങ്ങള്‍ പറഞ്ഞു നരകത്തിലേക്ക് തള്ളി വിടുമ്പോള്‍ അവിടെ പിന്നീട് ഉണ്ടാവുന്ന ഓരോ കാര്യങ്ങള്‍ക്കും ഉത്തരവാദി ആ മാതാപിതാക്കള്‍ മാത്രം ആവും.. നഷ്ടവും നിങ്ങള്‍ക്ക് മാത്രം ആയിരിക്കും.

നിങ്ങളുടെ മക്കള്‍ നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. അവള്‍ക്ക് പേരിട്ടപ്പോള്‍, അവളെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍, അവള്‍ക്കു ഇഷ്ട്ടപ്പെട്ട വസ്ത്രവും, ഭക്ഷണവും, മറ്റെല്ലാതും വാങ്ങിക്കുമ്പോളും ഇതേ ബന്ധുക്കളും സമൂഹവും കൂടിയിരുന്നു ആലോചിച്ചാണോ ചെയ്തിരുന്നത്?? വിവാഹ കാത്തില്‍ അവള്‍ക്കൊരു ബുദ്ധിമുട്ട് വരുമ്പോ പിന്നെന്തിനാണ് ഇവരെയൊക്കെ ചേര്‍ത്ത് തീരുമാനം എടുക്കാന്‍ കാത്തു നിക്കുന്നത്??

ഭര്‍ത്താവിനെ വിട്ട് പോരുന്നത് അവളുടെ ജീവന്‍ പോവുന്നതിനേക്കാള്‍ നാണക്കേട് ആയി തോന്നുന്നുവെങ്കില്‍ താഴെ കൊടുത്ത ലിസ്റ്റിലെ ഫോട്ടോയില്‍ അടുത്തത് നിങ്ങള്‍ക്ക് മകളെയും കാത്തിരിക്കാം, ചിന്തിപ്പിക്കന്ന കുറിപ്പാണ് റംസീന്‍ നമുക്ക് മുന്നിലേയ്ക്ക് വച്ചിരിക്കുന്നത്.