ഫോർബ്‌സ് പട്ടിക പുറത്തു വിട്ടു, സൂപ്പർ താരങ്ങളെ പിന്തള്ളി വിരാട് കൊഹ്‌ലി

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച താരങ്ങളുടെ പട്ടിക ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ടു. പട്ടികയില്‍ ഒന്നാമനായത് കായികതാരം വിരാട് കോഹ്‌ലി. ഇതാദ്യമായാണ് ബോളിവുഡിലെ സൂപ്പര്‍താരങ്ങളെ മറികടന്ന് ഒരു കായികതാരം പട്ടികയില്‍ ഒന്നാമതെത്തുന്നത്. ഇന്ത്യന്‍…

Virat Kohli tops Forbes list

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച താരങ്ങളുടെ പട്ടിക ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ടു. പട്ടികയില്‍ ഒന്നാമനായത് കായികതാരം വിരാട് കോഹ്‌ലി. ഇതാദ്യമായാണ് ബോളിവുഡിലെ സൂപ്പര്‍താരങ്ങളെ മറികടന്ന് ഒരു കായികതാരം പട്ടികയില്‍ ഒന്നാമതെത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ചത്.

Virat Kohli tops Forbes list

കഴിഞ്ഞ എട്ടു വർഷത്തിൽ ഇത് ആദ്യമാണ സിനിമ താരങ്ങളെ പിന്തള്ളി ഒരു കായിക താരം മുന്നോട്ട് വരുന്നത്. 2018 സെപ്തംബര് 31 മുതൽ 2019 സെപ്തംബര് 30 നുള്ളിൽ സമ്പാദിച്ചത് 252.72 കോടി രൂപയാണ് വിരാട് സമ്പാദിച്ചത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 293.25 കോടിയാണ് അക്ഷയ് കുമാറിന്‍റെ വരുമാനം. അക്ഷയ് കുമാര്‍ ആണ് ഒന്നാമതെങ്കിലും സെലിബ്രിറ്റി റാങ്ക് തീരുമാനിക്കുന്നത് വരുമാനത്തിന്‍റെ കാര്യത്തില്‍ മാത്രമല്ലെന്ന് ഫോര്‍ബ്‌സ് അധികൃതര്‍ പറയുന്നു. വരുമാനം കൂടുതലാണെങ്കിലും സമൂഹത്തിലെ പ്രശസ്തിയുടെ കാര്യം കൂടി പരിഗണിച്ചാകും റാങ്ക് തീരുമാനിക്കുക. അതേസമയം സിനിമാ ഇന്‍ഡസ്ട്രിയില്‍ അക്ഷയ് കുമാര്‍ തന്നെയാണ് ഒന്നാമത്.

Virat Kohli tops Forbes list

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവുമധികം പണം സമ്പാദിച്ച നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായിരുന്ന സല്‍മാന്‍ ഖാന്‍ ഇത്തവണ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപെട്ടു. 229.25 കോടിയാണ് സല്‍മാന്‍ ഖാന്‍റെ വരുമാനം. 239.25 കോടിയുമായി അമിതാഭ് ബച്ചനാണ് നാലാം സ്ഥാനത്ത്. കോണ്‍ ബനേഗ ക്രോര്‍പതിയുടെ പ്രതിഫലമാണ് ഈ ഉയര്‍ച്ചയ്ക്കു കാരണമായത്.