ഷൂട്ടിംഗിനിടെ നടന്‍ വിശാലിന് വീണ്ടും പരിക്ക്!! ലാത്തി സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു!!

തെന്നിന്ത്യയുടെ ആക്ഷന്‍ ഹീറോയാണ് വിശാല്‍. ഇപ്പോഴിതാ അദ്ദേഹത്തിനുണ്ടായ ഒരു അപകടത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇത് രണ്ടാം തവണയാണ് താരത്തിന് ഷൂട്ടിംഗിനിടെ പരിക്കേല്‍ക്കുന്നത്. ലാത്തി എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗിനിടെയാണ് താരത്തിന് വീണ്ടും…

തെന്നിന്ത്യയുടെ ആക്ഷന്‍ ഹീറോയാണ് വിശാല്‍. ഇപ്പോഴിതാ അദ്ദേഹത്തിനുണ്ടായ ഒരു അപകടത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇത് രണ്ടാം തവണയാണ് താരത്തിന് ഷൂട്ടിംഗിനിടെ പരിക്കേല്‍ക്കുന്നത്. ലാത്തി എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗിനിടെയാണ് താരത്തിന് വീണ്ടും പരിക്കേറ്റിരിക്കുന്നത്. വാര്‍ത്ത പുറത്ത് വന്നതോടെ വിശാലിന്റെ ആരാധകരും പരിഭ്രാന്തിയിലാണ്. എന്റര്‍ടെയ്ന്‍മെന്റ് ട്രാക്കര്‍ ശ്രീധര്‍ പിള്ളയാണ് ഈ വിവരം തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പുറത്ത് വിട്ടത്.

ലാത്തി എന്ന സിനിമയില്‍ പോലീസ് വേഷത്തില്‍ ആണ് വിശാല്‍ എത്തുന്നത്. ഷൂട്ടിംഗിനിടെ പരിക്കേറ്റ അദ്ദേഹത്തിന്റെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇത്തവണ കാലിനാണ് പരിക്കേറ്റിരിക്കുന്നത് എന്നാണ് ശ്രീധര്‍ പിള്ള അറിയിക്കുന്നത്. വിശാലിന് പരിക്കേറ്റതോടെ രാത്രിയോടെ തന്നെ ലാത്തി സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരുന്നു.

സിനിമയുടെ ക്ലൈമാക്‌സ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് വിശാലിന് പരിക്കേറ്റത്. ചെന്നൈയില്‍ വെച്ചാണ് അപകടം നടന്നത്. വിശാലിന്റെ പരിക്ക് ഭേദമാകുന്നതോടെ സിനിമയുടെ ഷൂട്ടിംഗ് വീണ്ടും ആരംഭിക്കും എന്നാണ് വിവരം.. കുറച്ച് നാളുകള്‍ക്ക് മുന്‍പ് വിശാലിന് ഇതേ സിനിമാ ചിത്രീകരണത്തിനിടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. ആക്ഷന്‍ സിനിമകള്‍ക്ക് എന്നും പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് വിശാല്‍.

ഒരുപാട് സിനിമകളിലൂടെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ നടനാണ് അദ്ദേഹം. നടന്‍ എന്നതിലുപരി തമിഴ് സിനിമാ ലോകത്തെ നിരവധി സിനിമകള്‍ പുറത്തിറക്കിയ നിര്‍മ്മാതാവ് കൂടിയാണ് വിശാല്‍.