തന്റെ ജീവിതത്തിൽ ഇനി വിശാൽ വേണ്ട, മറ്റൊരു വിവാഹത്തിനൊരുങ്ങി അനീഷ റെഡ്‌ഡി!

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 26-ന് ആയിരുന്നു വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം നടന്നത്. ആർഭാടപൂർവ്വം നടന്ന വിവാഹ നിശ്ചയത്തിൽ നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു. നിശ്ചയത്തിന് പിന്നാലെ വിവാഹ തീയതി എടുത്തിട്ടില്ലെങ്കിലും വിവാഹം ഓഗസ്റ്റിൽ കാണുമെന്നു വിശാൽ…

Vishal and Anisha Reddy marriage

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 26-ന് ആയിരുന്നു വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം നടന്നത്. ആർഭാടപൂർവ്വം നടന്ന വിവാഹ നിശ്ചയത്തിൽ നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു. നിശ്ചയത്തിന് പിന്നാലെ വിവാഹ തീയതി എടുത്തിട്ടില്ലെങ്കിലും വിവാഹം ഓഗസ്റ്റിൽ കാണുമെന്നു വിശാൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആ സമയത്ത് വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം അനീഷ ഈ ചിത്രങ്ങൾ എല്ലാം നീക്കം ചെയ്തിരുന്നു. ഇതോടെ ഇരുവരും പിരിഞ്ഞെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

എന്നാല്‍ വിവാഹം മുടങ്ങിയിട്ടില്ല എന്ന ശക്തമായ നിലപാടാണ് വിശാലിന്റെ പിതാവ് ജി.കെ റെഡ്ഡി സ്വീകരിച്ചത്. വിവാഹം മുടങ്ങി എന്നത് വെറും ഗോസിപ്പ് മാത്രമാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം മുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. വിവാഹം താമസിക്കാനുള്ള കാരണം വിശാൽ ആണെന്നും നടികർ സംഘത്തിന്റെ പുതിയ കെട്ടിടം നിർമ്മിച്ച് കൊണ്ടിരിക്കുകയാണെന്നും അത് പൂർത്തിയായതിനു ശേഷം മാത്രം മതി വിവാഹമെന്ന നിലപാട് വിശാൽ എടുത്തത് കൊണ്ടാണ് വിവാഹം വൈകുന്നതെന്നുമാണ് വിശാലിന്റെ പിതാവ് പറഞ്ഞത്.

എന്നാൽ ഇപ്പോൾ അനീഷ റെഡ്‌ഡി വിവാഹിതയാകുന്നുവെന്ന വാർത്തകൾ ആണ് പുറത്ത് വരുന്നത്. എന്നാൽ വരൻ വിശാൽ അല്ല.  വിശാലമായി പിരിഞ്ഞ അനീഷ ഹൈദരാബാദിൽ ഉള്ള ബിസിനെസ്സുകാരനെയാണ് വിവാഹം കഴിക്കാൻ പോകുന്നതെന്നാണ് തെലുങ് മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീമംഗമായ അനിഷ അര്‍ജുന്‍ റെഡ്ഡി അടക്കമുള്ള ചില ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനീഷ. ഒരു സിനിമാ സെറ്റില്‍ വെച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടിയത്. ആ പരിചയം പ്രണയമായി മാറുകയായിരുന്നു. വിശാല്‍ പ്രണയാഭ്യര്‍ത്ഥന നടത്തുകയും അനിഷ സമ്മതം മൂളുകയുമായിരുന്നു. ഹൈദരാബാദിലെ ബിസിനസ് കുടുംബത്തിലെ അംഗമാണ് അനിഷ.