‘ഏതു വിധേനയും തന്റെ എതിരാളിയെ കീഴടക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം….ക്യാരക്റ്റര്‍ പെര്‍ഫെക്ഷന്‍’

തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ജോജു ജോര്‍ജിന്റെ ഇരട്ട. ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്സാണ്. ഫെബ്രുവരി 3 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇരട്ട.…

തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ജോജു ജോര്‍ജിന്റെ ഇരട്ട. ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്സാണ്. ഫെബ്രുവരി 3 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇരട്ട. ഇരട്ട ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ ആണ് ഇരട്ടയുടെ സംവിധായകന്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഏതു വിധേനയും തന്റെ എതിരാളിയെ കീഴടക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം….ക്യാരക്റ്റര്‍ പെര്‍ഫെക്ഷന്‍’ എന്നാണ് വിഷ്ണു രാധാകൃഷ്ണന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

നാട്ടിന്‍ പുറങ്ങളില്‍ പറഞ്ഞ് കേള്‍ക്കുന്ന ഒരു വായ് മൊഴി ഉണ്ട്. അവനോട് കളിക്കാന്‍ നിക്കല്ലേ അവന് വല്ലാത്തൊരു ഊര് ആണ് എന്ന്. ഇരട്ടയില്‍ വിനോദ് എന്ന പോലീസ്‌ക്കാരനെ ആ ഒരു ഗണത്തില്‍ പെടുത്താവുന്നത് ആണ്. ഈ സീനിന് ശേഷം ഉള്ള ജോജുന്റെ ഫയറ്റ് അതിനെ കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നത് ആയിരുന്നു എന്ന് തോന്നി. അടിക്ക് വലിയ സ്‌റ്റൈലോ പെര്‍ഫെക്ഷനോ എതിരാളി ആരെന്നോ ഒന്നും അയാള്‍ക്ക് വിഷയം അല്ല. ഏതു വിധേനയും തന്റെ എതിരാളിയെ കീഴടക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം.
ക്യാരക്റ്റര്‍ പെര്‍ഫെക്ഷന്‍

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വരികള്‍ അന്‍വര്‍ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ദിലീപ് നാഥ് ആര്‍ട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്‌സ്. സംഘട്ടനം കെ രാജശേഖര്‍, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ.