സാരി ഉടുത്ത ആരെയും ഏഷ്യാനെറ്റിൽ കിട്ടിയില്ലേ, ഈ നൈറ്റ് ഡ്രസ്സ്കാരി മാത്രേ ഉള്ളോ?

ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുകയാണ്. എന്നാൽ ഇന്ന് രാവിലെ ഏഷ്യാനെറ്റ് ന്യൂസിൽ അവതാരികായായി എത്തിയ യുവതി വിഷു ആയിട്ട് സാരി ഉടുത്തില്ല എന്ന് പറഞ്ഞുകൊണ്ടാണ് അവതാരകയ്‌ക്ക്‌ നേരെ സൈബർ ആക്രമണങ്ങൾ വലിയ രീതിയിൽ…

ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുകയാണ്. എന്നാൽ ഇന്ന് രാവിലെ ഏഷ്യാനെറ്റ് ന്യൂസിൽ അവതാരികായായി എത്തിയ യുവതി വിഷു ആയിട്ട് സാരി ഉടുത്തില്ല എന്ന് പറഞ്ഞുകൊണ്ടാണ് അവതാരകയ്‌ക്ക്‌ നേരെ സൈബർ ആക്രമണങ്ങൾ വലിയ രീതിയിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിഷ്ണു മോഹൻ എന്ന യുവാവ്. വിഷ്ണുവിന്റെ കുറിപ്പ് വായിക്കാം,

രാവിലെ കുലപുരുഷു ടീംസ് ഇറങ്ങിയിട്ടുണ്ട്. ഇന്ന് കിട്ടിയ ഇര ഏഷ്യാനെറ്റിലെ അവതാരികയാണ്. തുണി മാറ്റി ഉടുപ്പിച്ച് സംസ്കാരം പഠിപ്പിക്കുകയാണ് ലക്ഷ്യം. സാരി ഉടുത്താൽ മാത്രം കിട്ടുന്ന ആ സംസ്കാരം അത് എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല. പലപ്പോഴും പലയിടത്തും കേട്ടിട്ടുണ്ട് സാരി ഉടുക്കുന്നത് സംസ്കാരത്തിൻ്റെ ഭാഗമാണ് , മാന്യമായ തനത് വസ്ത്രമാണ് എന്നൊക്കെ. ഇവർ പറയുന്നത കാര്യം വച്ചാണെങ്കിൽ ബാക്കിയുള്ള വസ്ത്രങ്ങളിൽ നിന്നും എന്തു മാന്യതയാ സാരിക്ക് പ്രത്യേകിച്ച് കിട്ടുന്നത് ?? എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല. മുതുകും , മാറിടവും , വയറും എല്ലാം കാണിച്ചോണ്ട് ഒട്ടും കംഫർട്ട് ആകാതെ ഉടുക്കുന്ന സാരിയേക്കാൾ എന്തു കൊണ്ടും നല്ലതല്ലേ ചുരിദാറും, പാൻ്റ്സും ടോപ്പും ഒക്കെ ??

എനിക്ക് അങ്ങനയേ തോന്നിയിട്ടുള്ളൂ …….. ഇനി ഇതുപോലുള്ള ആഘോഷങ്ങൾക്ക് ഒക്കെ കൂട്ടമായി സാരി ഉടുത്ത് വന്നാൽ കാണാൻ ഒരു ചന്തം ഉണ്ട്. സ്ക്രീൻ പ്രസൻസ് കൊള്ളാം. അല്ലാതെ സാരി ഉടുത്താലേ സംസ്കാരം കിട്ടൂ , മാന്യതയുള്ളൂ എന്നൊക്കെ തള്ളി മറിക്കുന്നത് അമ്പേ കോമഡിയാണ്. പിന്നെ മറ്റുള്ളവർ എന്തു ധരിക്കണം എന്നൊക്കെ ഇങ്ങനെ പൊതുസ്ഥലത്ത് അഭിപ്രായം പറയുന്നതും ഒത്തിരി ചീപ്പാണ്.