വിഷ്ണു ഉണ്ണികൃഷ്ണന്റെ വെടിക്കെട്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രം വെടിക്കെട്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമാണ് വെടിക്കെട്ട്.ചിത്രം ഒക്ടോബര്‍…

വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രം വെടിക്കെട്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമാണ് വെടിക്കെട്ട്.ചിത്രം ഒക്ടോബര്‍ 28 ന് തീയേറ്ററുകളില്‍ എത്തും. ഇപ്പോള്‍ ചിത്രത്തിന്റെ ചുവരെഴുത്തുകളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഉടന്‍ വരുന്നു! വെടിക്കെട്ട്….’ ഇങ്ങനെയുള്ള പരസ്യമെഴുതിയ ചുവരെഴുത്തുകള്‍ നഗരങ്ങളിലെ മതിലുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പഴമയെ ചേര്‍ത്തു പിടിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ചുവരെഴുത്തുകള്‍ എത്തിയിരിക്കുന്നത്. ഇന്നത്തെ കാലത്ത് ഇതൊരു പുതുമ തന്നെയാണ്.

പുതുമുഖങ്ങളെ അണിനിരത്തി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ഒരുക്കുന്ന ചിത്രം കൂടിയാണ് വെടിക്കെട്ട്. ചിത്രത്തിലെ ഇരുന്നൂറോളം പുതുമുഖങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. കട്ട കലിപ്പില്‍ നില്‍ക്കുന്ന വിഷ്ണുവിന്റെ കഥാപാത്രത്തെയാണ് പോസ്റ്ററില്‍ കാണുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാന്‍ മാരാമുറ്റവും ആണ് സഹനിര്‍മ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.