ഒരുപാട് പ്രതീക്ഷയുണ്ട്! മറിച്ച് സംഭവിച്ചാല്‍ ഇതായിരിക്കും അവസാനം!! സൗബിന്റെ സിനിമയെ കുറിച്ച് നിര്‍മ്മാതാവ്!!

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലര്‍ത്തി അത് പ്രേക്ഷകന് പുതിയൊരു അനുഭവമാക്കി മാറ്റുന്ന ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് സൗബിന്‍. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ സിനിമ ഇലവീഴാപൂഞ്ചിറ എന്ന സിനിമയെ കുറിച്ചാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച നടക്കുന്നത്. അതേസമയം, സിനിമയെ കുറിച്ചും ചിത്രത്തില്‍ സൗബിന്റെ അഭിനയത്തെ കുറിച്ചും നിര്‍മ്മാതാവ് വിഷ്ണു വേണു പറഞ്ഞ വാക്കുകളും വൈറലായി മാറുകയാണ്. ഫേസ്ബുക്കിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഒരു കുറിപ്പ് പങ്കുവെച്ചിരക്കുന്നത്.

കഥാപാത്രത്തിന്റെയോ സിനിമയുടെയോ വിജയവും പരാജയവും അഭിനയത്തിന്റെയും കഥയുടെയും സംവിധാനത്തിന്റെയും സമന്വയമാണെന്ന് അദ്ദേഹം പറയുന്നു. ആക്ഷനും കട്ടിനും’ ഉള്ളില്‍ ഒരു അഭിനേതാവിന്റെ പ്രകടനത്തിന്റെ മികവ് നിര്‍ണ്ണയിക്കുന്നത് സംവിധായകനാണ്. ഇലവീഴാപൂഞ്ചിറയില്‍ സൗബിന്‍ ഷാഹിര്‍ എന്ന നടന്റെ സമാനതകളില്ലാത്ത പ്രകടനത്തിന് ഞാന്‍ സാക്ഷിയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു നടന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രകടനം കണ്ടത്‌കൊണ്ടു തന്നെ ഇലവീഴാപൂഞ്ചിറ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും എന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു എന്നാണ് വിഷ്ണു കുറിയ്ക്കുന്നത്. അതേസമയം, ഇലവീഴാപൂഞ്ചിറയുടെ നിര്‍മ്മാണത്തില്‍ ഞങ്ങള്‍ ഒഴുക്കിയ വിയര്‍പ്പും ചോരയും ശേഷവും, റിലീസിന് ശേഷം ലഭിക്കുന്ന റിവ്യൂകളില്‍ ഭൂരിഭാഗവും

അഭിനയത്തെക്കുറിച്ചോ സാങ്കേതികതയെക്കുറിച്ചോ നെഗറ്റീവ് ആണെങ്കില്‍, ഇത് എന്റെ അവസാന നിര്‍മ്മാണ സംരംഭമായിരിക്കുമെന്നും അദ്ദേഹം കുറിച്ചിരിക്കുന്നു. സെന്‍ട്രല്‍ പിക്ചേഴ്സ്, ഫാര്‍സ് എന്നീ സിനിമകളിലൂടെ ‘ഇലവീഴാപൂഞ്ചിറ’ ഉടന്‍ തിയറ്ററുകളിലെത്തുമെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഷാഹി കബീറാണ് സിനിമയുടെ സംവിധാനം ഒരുക്കുന്നത്.

Nikhina