‘തുമ്പിനെ കൊണ്ട് വെട്ട് കല്ല് എടുപ്പിക്കാന്‍ നോക്കിയാല്‍ പറ്റില്ലല്ലോ അത് തന്നെ’

കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രമാണ് കാപ്പ. മികച്ച അഭിപ്രായം നേടിയ ചിത്രം ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന…

കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രമാണ് കാപ്പ. മികച്ച അഭിപ്രായം നേടിയ ചിത്രം ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ‘കാപ്പ’. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഒരു ഗുണ്ട വിളയാട്ടത്തിന്റെ കഥ കൊച്ചി അല്ല തൃശ്ശൂരും അല്ല തിരുവനന്തപുരത്താണ് സംഭവങ്ങള്‍ എന്ത് സംഭവങ്ങള്‍ ആണെന്നല്ലേ അങ്ങോട്ടും ഇങ്ങോട്ടും വെട്ടി ചാവും അത്ര തന്നെയെന്ന് വിഷ്ണു വിജയ് മൂവീ ഗ്രൂപ്പില്‍ പറയുന്നു.

‘കൊട്ട തിരക്കഥയില്‍ കൊട്ട മധുവിന്റെ കഥ പറഞ്ഞ കൊട്ട പടം മേക്കിങ് അത്ര കൊട്ടയല്ല ??
എന്തര് പറയണം പടത്തെപ്പറ്റി already എല്ലാരും പടത്തെ കേറി മെഴുകിയല്ലോ ??
ഒരു ഗുണ്ട വിളയാട്ടത്തിന്റെ കഥ കൊച്ചി അല്ല തൃശ്ശൂരും അല്ല തിരുവനന്തപുരത്താണ് സംഭവങ്ങള്‍ എന്ത് സംഭവങ്ങള്‍ ആണെന്നല്ലേ അങ്ങോട്ടും ഇങ്ങോട്ടും വെട്ടി ചാവും അത്ര തന്നെ ??
ഷാജി കൈലാസിന്റെ മേക്കിങ് അത്യാവശ്യം കൊള്ളാം ??
പ്രിത്വിരാജ് കൊട്ട മധുവിനെ നന്നായി ചെയ്ത് വെച്ചിരിക്കണത് കാണാന്‍ കൊള്ളാം ?? ഒരു പൊറോട്ട ബീഫ് കൊണ്ട് life ന്റെ filament അടിച്ച് പോയെങ്കിലും മാസ്സ് ആയിരുന്നുവെന്ന് തോന്നി
അപര്‍ണ ബാലമുരളി : പുള്ളികാരിക്ക് പറ്റാത്തൊരു വേഷം തന്നെടെ എന്നാലും ഒരു വിധത്തില്‍ അങ്ങ് നന്നായി ചെയ്തുന്ന് വേണമെങ്കില്‍ പറയാമെന്ന് തോന്നുന്നില്ല ??
അന്ന ബെന്‍ : തുമ്പിനെ കൊണ്ട് വെട്ട് കല്ല് എടുപ്പിക്കാന്‍ നോക്കിയാല്‍ പറ്റില്ലല്ലോ അത് തന്നെ നൈറ്റ് ഡ്രൈവ് പടത്തില്‍ നായകന്റെ ഭൂതകാലം പറയണ ഒരു scene ഉണ്ട് തള്ളേ ചിരിച്ചു പോകും അത്ര മാസ്സ് ആണ് sara’s, നാരദാന്‍ പടത്തില്‍ ഭയങ്കര സംഭവങ്ങള്‍ ഒക്കെ പറയും പക്ഷെ ഒന്നും ഏല്‍ക്കില്ല അടിച്ചേല്‍പ്പിക്കേണ്ടി വരും ബിനു ഗുണ്ടയെ നല്ല വൃത്തിക്ക് നശിപ്പിച്ചു ചെയ്ത് വെച്ചിട്ടുണ്ട് ഇതാണ് miss Casting ????
ജഗദീഷ്, ദിലീഷ് പോത്തന്‍,, ആസിഫ് അലി ഇവരൊക്കെ നന്നായി ചെയ്തിട്ടുണ്ട്
പിന്നെ ക്ലൈമാക്‌സ് ??
കൊട്ട പ്രമീള v/s ഗുണ്ട ബിനു മാസ്സ് ഡയലോഗ്‌സ് ഇണ്ട് ചെലപ്പോ ഇത് എന്തര് അവരാതം എന്നൊക്കെ തോന്നും അതൊക്കെ സ്വാഭാവികം മാത്രമാണ്
കാണാത്തവരൊക്കെ പോയി കാണിന്‍ ഒരു average പടമെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‌കെ റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിച്ചത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിനിമ പിന്നീട് ഷാജി കൈലാസ് സംവിധാനം ചെയ്യുക ആയിരുന്നു. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.