‘ഈ പടം വന്നതും അറിഞ്ഞില്ല പോയതും അറിഞ്ഞില്ല…എട്ട് നിലയില്‍ പൊട്ടിയ പടം’

ബിജു മേനോന്‍, ഗുരു സോമസുന്ദരം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം നാലാം മുറ തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ചിത്രം ഒടിടിയിയില്‍ സ്ട്രീമിങ് തുടങ്ങി. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയ ഒടിടി പ്ലാറ്റ്‌ഫോം മനോരമ…

ബിജു മേനോന്‍, ഗുരു സോമസുന്ദരം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം നാലാം മുറ തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ചിത്രം ഒടിടിയിയില്‍ സ്ട്രീമിങ് തുടങ്ങി. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയ ഒടിടി പ്ലാറ്റ്‌ഫോം മനോരമ മാക്‌സിലാണ് നാലാം മുറ സ്ട്രീം ചെയ്യുന്നത്. ഡിസംബര്‍ 23 നാണ് നാലാം മുറ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ദീപു അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഈ പടം വന്നതും അറിഞ്ഞില്ല പോയതും അറിഞ്ഞില്ലെന്നാണ് വിഷ്ണു വിജയ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

നാലാം മുറ…
പുഴുങ്ങിയ ത്രില്ലെര്‍..
എന്നാലും എന്റെ അളിയാ : അവരാതം..
നാലാം മുറ :അവരാതം :2.0
Continued….
2 മണിക്കൂറിന് താഴെ duration ഉണ്ടായിട്ടും കണ്ട് തീര്‍ക്കാന്‍ പാട് പെട്ട പടം.
ഈ പടം വന്നതും അറിഞ്ഞില്ല പോയതും അറിഞ്ഞില്ല
എട്ട് നിലയില്‍ പൊട്ടിയ പടം.
സമയം ഉള്ളവര്‍ക്ക് സ്വന്തം റിസ്‌കില്‍ കാണാം…

പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തിയത്. ഗുരു സോമസുന്ദരവും തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദീപു അന്തിക്കാട് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും നാലാം മുറയ്ക്കുണ്ട്.

ലക്കി സ്റ്റാര്‍ ആയിരുന്നു ദീപു അന്തിക്കാടിന്റെ ആദ്യ ചിത്രം. ലക്കി സ്റ്റാറില്‍ ജയറാം, രചന നാരായണന്‍കുട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് നാലാം മുറ. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് നാലാം മുറ. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സൂരജ് വി ദേവാണ്. സംഗീത സംവിധാനം നിര്‍വ്വഹിച്ചത് കൈലാസ് മേനോന്‍. പശ്ചാത്തല സംഗീതം ഒരുക്കിയത് ഗോപി സുന്ദറുമാണ്.