ജീവിതത്തിലെ പുതിയ സന്തോഷം സഹോദരനും കൂട്ടുക്കാർക്കുമൊപ്പം ആഘോഷമാക്കി വിസ്മയ

Vismaya-mohanlal
Vismaya-mohanlal

സിനിമാ പ്രേക്ഷകരുടെ മുന്നിൽ അധികം അങ്ങനെ പ്രത്യക്ഷപ്പെടാതെ നടക്കുന്ന താര പുത്രിയാണ് വിസ്മയ, സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണെങ്കിലും തന്റെ ചിത്രങ്ങളോ വീഡിയോയോ ഒന്നും തന്നെ വിസ്മയ ഷെയർ ചെയ്യാറില്ല, തൻറെ വിശേഷങ്ങൾ  ഒന്നും തന്നെ വിസ്മയ പ്രേക്ഷകരോട് പങ്കു വെക്കാറില്ല.കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ക് ഡൗൺ സമയത്ത് മോഹൻലാൽ പങ്കു വെച്ച ചിത്രങ്ങളിൽ ഒന്നും തന്നെ വിസ്മയ ഇല്ലായിരുന്നു, വിസ്മയ എവിടെ എന്ന ചോദ്യവുമായി ആരാധകർ എത്തിയിരുന്നു.അതിനു പിന്നാലെ തായ് ലാൻഡിൽ ആയോധന കല അഭ്യസിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം വിസ്മയ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചിരുന്നു.

Vismaya1
Vismaya1

തന്റെ ശരീരഭാരം കുറച്ചതിന്റെ സന്തോഷവും താരം അതിനു ശേഷം പങ്കുവെച്ചിരുന്നു.  സോഷ്യൽ മീഡിയയിൽ അധികം സജീവം അല്ലാതിരുന്ന താരം ഇപ്പോൾ എന്നാൽ സജീവമാകാറുണ്ട്.അതെ പോലെ വളരെ പ്രധാനമായും  വിസ്‌മയക്ക് ആയോധന കലയും എഴുത്തും വായനയും യാത്രകളും എല്ലാം ഒരേ പോലെ പ്രിയമാണ്.ഇപ്പോൾ നിലവിൽ സഹോദരന്‍ പ്രണവിന്റെയും  കൂട്ടുകാരുടെ കൂടെ വളരെ മനോഹരമായ യാത്രയിലാണ്.വിസ്മയയും പ്രണവും ട്രെക്കിംഗും മറ്റുമൊക്കെയായി യാത്ര വളരെ ആഘോഷിക്കുകയാണ് ഈ അടുത്ത് സമയത്ത് വളരെ മനോഹരമായ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു.ചില ദിവസങ്ങളില്‍ എനിക്ക് ഇവയോടൊക്കെ ഇഷ്ടം തോന്നും. ചിലപ്പോള്‍ തീരെ ഇഷ്ടപ്പെടുകയുമില്ല. പക്ഷെ ആ പുസ്തകത്തിലുള്ളതെല്ലാം എന്റെ അനുഭവങ്ങളാണെന്നും അതുകൊണ്ടു തന്നെ ജീവിതത്തിന്റെ ഭാഗമാണെന്നും എനിക്കറിയാം.

Vismaya 2
Vismaya 2

പുസ്തകത്തിലെ ചില കാര്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, കുറച്ച് നാടകീയമായി പോയില്ലേ എന്ന് തോന്നാറുണ്ട്. പക്ഷെ ആ സമയത്ത് എനിക്ക് അനുഭവപ്പെട്ടത് അങ്ങനെയായിരുന്നു. ചില കവിതകളില്‍ ഞാന്‍ എന്താണ് ശരിക്കും ഉദ്ദേശിച്ചതെന്ന് പലരും ചോദിച്ചിട്ടുണ്ട്. പലപ്പോഴും ആ കവിതകളില്‍ നിന്നും അവര്‍ക്ക് മനസ്സിലായതിനെ കുറിച്ചും ചിലര്‍ സംസാരിക്കും. അത് ഏറെ സന്തോഷമുള്ള കൗതുകം തോന്നുന്ന കാര്യമാണെന്ന് താരം പറയുന്നു.അതെ പോലെ തന്നെ ഈ  കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ്.ജാപ്പനീസ് ഹൈക്കു കവിതകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിസ്മയ എഴുതിയ 70ലധികം കവിതകളും അതിനനുസരിച്ച്‌ വരച്ച ചിത്രങ്ങളും ചേര്‍ന്ന ‘ഗ്രെയിന്‍സ് ഓഫ് സ്റ്റര്‍ഡസ്റ്റ്’ എന്ന പുസ്തകം പുറത്തിറക്കിയത്. അതെ പോലെ താരത്തിന്റെ ആദ്യത്തെ പുസ്തകമാണിത്. വിസ്മയ സിനിമയിൽ ഇതുവരെ അഭിനയിക്കാൻ തയാറായില്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

 

Previous articleഇതെന്റെ നാട്യ വിസ്മയവുമായുള്ള കൂടിക്കാഴ്ച ശോഭക്കൊപ്പമുള്ള നല്ല നിമിഷവുമായി മേക്കപ്പ്മാൻ
Next articleഇനിയെന്നും അവരുടെ ജീവിതത്തിൽ വെളിച്ചം ഉണ്ടായിരിക്കും, സന്തോഷത്തിൽ തുള്ളിച്ചാടി സീതയും കുഞ്ഞുമണിയും