ആ പുസ്തകത്തിൽ ഉള്ളത് എന്റെ അനുഭവങ്ങൾ ആണ്!

പ്രേക്ഷകരുടെ മുന്നിൽ അധികം പ്രത്യക്ഷപെടാതെ നടക്കുന്ന താര പുത്രിയാണ് വിസ്മയ, സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണെങ്കിലും തന്റെ ചിത്രങ്ങളോ വീഡിയോയോ ഒന്നും തന്നെ വിസ്മയ ഷെയർ ചെയ്യാറില്ല, തൻറെ വിശേഷങ്ങൾ  ഒന്നും തന്നെ വിസ്മയ…

പ്രേക്ഷകരുടെ മുന്നിൽ അധികം പ്രത്യക്ഷപെടാതെ നടക്കുന്ന താര പുത്രിയാണ് വിസ്മയ, സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണെങ്കിലും തന്റെ ചിത്രങ്ങളോ വീഡിയോയോ ഒന്നും തന്നെ വിസ്മയ ഷെയർ ചെയ്യാറില്ല, തൻറെ വിശേഷങ്ങൾ  ഒന്നും തന്നെ വിസ്മയ പ്രേക്ഷകരോട് പങ്കു വെക്കാറില്ല, കുറച്ച് ദിവസങ്ങൾക്ക് മുൻപ് വിസ്മയ കേരളത്തിൽ ഇല്ല എന്നൊരു വാർത്ത പടർന്നിരുന്നു, ലോക്ക് ഡൗൺ സമയത്ത് മോഹൻലാൽ പങ്കു വെച്ച ചിത്രങ്ങളിൽ ഒന്നും തന്നെ വിസ്മയ ഇല്ലായിരുന്നു, വിസ്മയ എവിടെ എന്ന ചോദ്യവുമായി ആരധകർ എത്തിയിരുന്നു, അതിനു പിന്നാലെ തായ് ലാൻഡിൽ ആയോധന കല അഭ്യസിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം വിസ്മയ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചിരുന്നു. തന്റെ ശരീരഭാരം കുറച്ചതിന്റെ സന്തോഷവും താരം അതിനു ശേഷം പങ്കുവെച്ചിരുന്നു.  സോഷ്യൽ മീഡിയയിൽ അധികം സജീവം അല്ലാതിരുന്ന താരം ഇപ്പോൾ എന്നാൽ സജീവമാകാറുണ്ട്. ഇപ്പോഴിതാ വിസ്മയ പങ്കുവെച്ച ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്.

ചില ദിവസങ്ങളില്‍ എനിക്ക് ഇവയോടൊക്കെ ഇഷ്ടം തോന്നും. ചിലപ്പോള്‍ തീരെ ഇഷ്ടപ്പെടുകയുമില്ല. പക്ഷെ ആ പുസ്തകത്തിലുള്ളതെല്ലാം എന്റെ അനുഭവങ്ങളാണെന്നും അതുകൊണ്ടു തന്നെ ജീവിതത്തിന്റെ ഭാഗമാണെന്നും എനിക്കറിയാം. പുസ്തകത്തിലെ ചില കാര്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, കുറച്ച് നാടകീയമായി പോയില്ലേ എന്ന് തോന്നാറുണ്ട്. പക്ഷെ ആ സമയത്ത് എനിക്ക് അനുഭവപ്പെട്ടത് അങ്ങനെയായിരുന്നു. ചില കവിതകളില്‍ ഞാന്‍ എന്താണ് ശരിക്കും ഉദ്ദേശിച്ചതെന്ന് പലരും ചോദിച്ചിട്ടുണ്ട്. പലപ്പോഴും ആ കവിതകളില്‍ നിന്നും അവര്‍ക്ക് മനസ്സിലായതിനെ കുറിച്ചും ചിലര്‍ സംസാരിക്കും. അത് ഏറെ സന്തോഷമുള്ള കൗതുകം തോന്നുന്ന കാര്യമാണ്.

പിന്നെ ഈ ചോദ്യത്തോടുള്ള എന്റെ മറുപടി, നിങ്ങള്‍ക്കെന്താണോ തോന്നിയത്, അതാണ് അതിന്റെ അര്‍ത്ഥം എന്നാണ്. ആ കവിത എഴുതുന്ന സമയത്ത് എന്താണ് തോന്നിയതെന്ന് എനിക്ക് വ്യക്തമായി അറിയാം. പക്ഷെ, വായനക്കാര്‍ അവരവരുടേതായ അര്‍ത്ഥവും അനുഭവവും കണ്ടെത്തണമെന്നാണ് എന്റെ ആഗ്രഹം. ഇതില്‍ ശരി തെറ്റുകളില്ല, എല്ലാം വ്യക്തിപരമായ അനുഭവങ്ങളും കാഴ്ചപ്പാടുകളുമാണ്. കലയെ സംബന്ധിച്ചിടത്തോളം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യവുമതാണ്. ഒരേ വസ്തുവിനെ നോക്കിയിരിക്കുന്ന രണ്ട് പേര്‍ക്ക് തികച്ചും വ്യത്യസ്തമായ അര്‍ത്ഥമായിരിക്കും ലഭിക്കുക. അത് അവരുടെ കാഴ്ചപ്പാടിനെയും അനുഭവത്തെയും ആശ്രയിച്ചിരിക്കും. അതാണ് അതിന്റെ സൗന്ദര്യം എന്ന് ഞാന്‍ കരുതുന്നു. കാരണം ഇപ്പോള്‍ എന്റെ എഴുത്തോ വരയോ എന്റേതു മാത്രമല്ല, നിങ്ങളുടേത് കൂടിയാണ് എന്നുമാണ് താൻ എഴുതിയ “ദ ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്” എന്ന പുസ്തകത്തെ പറ്റി വിസ്മയ കുറിച്ചത്.