August 16, 2020, 1:47 AM
മലയാളം ന്യൂസ് പോർട്ടൽ
Health Malayalam Article News

അടുത്ത് ഉണ്ടായിട്ടും എന്റെ കുഞ്ഞിനെ ഒരുനോക്ക് കാണാനോ ഒന്നെടുക്കാനോ എനിക്ക് കഴിഞ്ഞില്ല; ആരോഗ്യ പ്രവർത്തകന്റെ കുറിപ്പ്

കോറോണയുടെ പിടി ഓരോ ദിവസവും മുറുകുകയാണ്, ഈ സാഹചര്യത്തിൽ എല്ലാം മറന്നു മുന്നിൽ നിൽക്കുന്നത് നമ്മുടെ ആരോഗ്യ പ്രവർത്തകരാണ്, രാവും പകലും ഇല്ലാതെ അവർ ഓരോനിമിഷവും കഷ്ടപ്പെടുന്നു. എല്ലാ മുൻകരുതലുകളും എടുത്തിട്ടും തനിക്ക് അസുഖം വന്നതിനെ കുറിച്ച് പറയുകയാണ് മെയിൽ നഴ്‌സായ വിൽസൺ. വിൽസണിന്റെ അനുഭവക്കുറിപ്പ് ഇങ്ങനെ.

സുഹൃത്തുക്കളേ

ജീവിതത്തിലെ ഒരു പ്രത്യേക സാഹചര്യത്തിലൂടെ കടന്നു പോവുകയാണ് ഞാനിപ്പോൾ . കോവിഡ്- ബാധിച്ച് ഞാനിപ്പോൾ ആശുപത്രിയിൽ അഡ്മിറ്റാണ്പ്ര

ത്യേകിച്ച് രോഗലക്ഷണങ്ങളോ ബുദ്ധിമുട്ടോ ഇതുവരെ ഇല്ല. എന്റെ പ്രൈമറി കോൺടാക്ടിലുള്ള എല്ലാവരും നെഗറ്റിവ് ആയിരിക്കുകയാണ് എന്നാലും അമ്മയും, അച്ഛനും, ഭാര്യയും ഉൾപ്പെടെ എല്ലാരും Quarantine ൽ തന്നെയാണ്. Isolation Duty എടുക്കുമ്പോഴല്ല എനിക്ക് രോഗം കിട്ടിയത് എന്നറിയുമ്പോഴാണ് ഇതിന്റെ ഗുരുതരാവസ്ഥ നമ്മൾ മനസ്സിലാക്കേണ്ടത്. ഭാര്യയുടെ പ്രസവം അടുത്തതിനാൽ ഞാൻ ISolation duty യിൽ നിന്നും മാറിയിരിക്കുകയായിരുന്നു. കാഷ്വാലിറ്റിയിൽ ഡ്യൂട്ടി എടുക്കുമ്പോൾ യാതൊരുവിധ സമ്പർക്കമോ യാത്രയോ നടത്തിയിട്ടില്ലാത്ത ഒരു പയ്യന്റെ അടുത്തു നിന്നാണ് എനിക്കും കൂടെയുള്ള 2 സ്റ്റാഫുകൾക്കും രോഗം വന്നത്.

മസതിഷക ജ്വരം ബാധിച്ച പയ്യൻ മരുന്നുകൾ എടുക്കുന്നതിനോ ചികിത്സയ്ക്ക് സഹകരിക്കുകയോ ചെയ്തില്ല. അവനെ അനുനയിപ്പിച്ച് ചികിത്സ നൽകിയപ്പോൾ ആണെനിക്ക് രോഗം കിട്ടിയത്. ആ സമയത്ത് ഞാൻ മാസ്ക് ധരിക്കുകയും കൈകൾ നന്നായി വൃത്തിയായി കഴുകുകയും സാനിറ്റൈസർ ഇടുകയും ചെയ്തു. എന്നിട്ടും എനിക്ക് അസുഖം വരികയാണ് ഉണ്ടായത്. അതുമൂലം എനിക്ക് പ്രസവസമയത്ത് ഏതൊരാളും, ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നപോലെ അവളുടെ അടുത്ത് ചെല്ലാൻ പറ്റിയില്ല, സ്ഥലത്തുണ്ടായിട്ടു പോലും എനിക്കെന്റെ കുഞ്ഞിനേ ഏറ്റുവാങ്ങാനോ ഒന്നു കാണുവാനോ കഴിഞ്ഞില്ല.

ഞാനപ്പോഴെല്ലാം Quarantine ആയിരുന്നു. ഇനിയും ഒരു മാസത്തോളം കാത്തിരിക്കണം കുഞ്ഞിനെയൊന്നു കാണാൻ. എന്റെ രോഗം സ്ഥിരീകരിച്ച ഉടൻ ഭാര്യയേയും കുഞ്ഞിനേയും Isolation ലേക്ക് മാറ്റി. തുടർന്നുള്ള പരിശോധനയിൽ ഭാര്യ നെഗറ്റീവ് ആവുകയും ചെയ്തു. ഞാൻ നന്നായി തന്നെ Quarantine പാലിച്ചിരുന്നതിനാൽ കൂടെയുള്ളവർ നെഗറ്റീവ് ആവുമെന്ന് ഉറപ്പായിരുന്നു. എന്നിരുന്നാലും ഞങ്ങൾക്കെല്ലാവർക്കും മാനസികമായി വിഷമതകൾ അനുഭവിക്കേണ്ടി വന്നു. ഒറ്റപ്പെടലുകൾ അനുഭവിക്കേണ്ടിയും വന്നു.

എന്റെ കോൺടാക്ടിലുള്ള ആളുകൾക്കും ഇതു പോലെ വിഷമങ്ങളും ഒറ്റപ്പെടലുകളും അനുഭവിക്കേണ്ടി വന്നു. [ഞങ്ങൾക്ക് ചികിത്സയുടെ ഭാഗമായി Psychology കൺസൾട്ടേഷനുമെല്ലാം ലഭിച്ചിരുന്നു.] എന്നാലും കുഞ്ഞിനെയും ഭാര്യയേയും കാണാത്തതിനാലും പലരുടെയും ഒറ്റപ്പെടത്തലുകളും കുറ്റപ്പെടുത്തലുകളാലും എനിക്കും എന്റെ കുടുംബത്തിനും ചെറിയ വേദനകൾ ഇപ്പോഴും മനസ്സിലുണ്ട്. പലരും ഞങ്ങൾ ചെയ്ത നല്ല കാര്യങ്ങളെല്ലാം മറന്നു.മുൻപ് ആരോഗ്യപ്രവർത്തകൻ എന്ന നിലയിൽ എന്നിൽ നിന്നു ലഭിച്ച സഹായങ്ങൾ പ്രവർത്തനങ്ങൾ എല്ലാം മറന്നു.

ഇപ്പോൾ പലരും പേടിയോടും… വൈരാഗ്യത്തോടുo അറപ്പോടു കൂടിയാണ് നോക്കിക്കാണുന്നത്. നമ്മളും മനുഷ്യരാണെന്നും ഞങ്ങൾക്കും വികാരങ്ങളുണ്ടെന്നും മറന്നു. ഇതു എന്റെ മാത്രം കാര്യമല്ല എല്ലാ ആരോഗ്യപ്രവർത്തകരുടെയും അനുഭവിക്കുന്നതാണിത്. എനിക്ക് രോഗം വന്നത് ഞാൻ കൂട്ടുകാരോടൊപ്പം കൂട്ടം കൂടി നിന്നതുകൊണ്ടല്ല,മാസ്ക് താടിയിൽ വച്ചതു കൊണ്ടല്ല, അനാവശ്യമായ യാത്രകൾ നടത്തിയതു കൊണ്ടല്ല എന്റെ ജോലി കൃത്യമായി ചെയ്തതു കൊണ്ടാണ്. രോഗം ഭേദമായി പുറത്തിറങ്ങി Quarantine കഴിഞ്ഞു എനിക്ക് ഈ ജോലി തന്നെയാണ് വീണ്ടും ചെയ്യേണ്ടത്.

ഞാനുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ എല്ലാവരും ഇത്തരത്തിലുള്ള അപകടസാധ്യതയുള്ള അന്തരീക്ഷത്തിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഞങ്ങൾ ശുശ്രൂഷിക്കുന്ന രോഗികളാരും ഞങ്ങളുടെ ബന്ധുക്കാരോ മിത്രങ്ങളോ അല്ല. എന്നാലും ഞങ്ങളെല്ലാരും ആത്മാർത്ഥമായാണ് ഓരോ രോഗിയേയും പരിപാലിക്കുന്നത്. കാരണം അവരെല്ലാം മറ്റു പലരുടെയും അച്ഛനോ ,അമ്മയോ, മകനോ ,സഹോദരങ്ങളാണെന്നുള്ള ഉത്തമ ബോദ്ധ്യം ഞങ്ങൾക്ക് ഉണ്ട്. എന്നാൽ നിങ്ങളിൽ പലരുമെന്താണ് ചെയ്യുന്നത് മാസ്ക് ഇടാതെ, സാമൂഹിക അകലം പാലിക്കാതെ ,ഗവൺമെന്റും ആരോഗ്യ വകുപ്പും പറയുന്നതനുസരിക്കാതെ കൂട്ടം കൂടി നിൽക്കുന്നു.

നിങ്ങൾ അറിയാതെ രോഗം നിങ്ങളുടെ ഉറ്റവർക്ക് നൽകുന്നു. സമ്പർക്കമോ യാത്രയോ നടത്തിയിട്ടില്ലാത്ത 19 കാരനിൽ നിന്നും ഇത്രയും മുൻകരുതലുകൾ എടുത്ത ഞങ്ങൾക്ക് രോഗം വന്നെങ്കിൽ എല്ലാ സാധാരണ ജനങ്ങളും പേടിക്കേണ്ട അവസ്ഥയാണുള്ളത്….. നിങ്ങൾക്കെപ്പോൾ വേണേലും രോഗം പിടിപ്പെടാം സുഹൃത്തുക്കളിൽ നിന്നോ ..

ബന്ധുക്കാരിൽ നിന്നോ … സഹപ്രവർത്തകരിൽ നിന്നോ ആരിൽ നിന്നുമാവാം…. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കൂ. മാസ്ക്ക് ധരിക്കു..സാമൂഹിക അകലം പാലിക്കുക. കുറച്ചു കാലം വീട്ടിൽ തന്നെയിരുന്നാൽ കുറച്ചു കഴിഞ്ഞാൽ ലോകം കാണാം. ഇപ്പോൾ ലോകം കാണാനിറങ്ങിയാൽ വീട്ടിനുള്ളിൽ പടമായിരിക്കാം. [NB: ഈ ദിവസങ്ങളിലെല്ലാം ഞങ്ങളെ വിളിക്കുകയും അന്വോഷിക്കുകയും മാനസികമായും പ്രായോഗിക പരമായും സഹായിച്ച ഒട്ടനവധി സുമനസ്സുകൾ ഉണ്ട്….അവർക്കെല്ലാവർക്കും മനസ്സു നിറഞ്ഞ് നന്ദി അറിയിക്കുന്നു.എന്ന് പുരുഷ നഴ്സായ -വിൽസൺ ശങ്കർ

Related posts

കൊറോണ നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും ഭയത്തോടെ നാട്ടുകാർ നോക്കുന്നു, അപവാദങ്ങൾ പറഞ്ഞു പരത്തുന്നു !! പത്ര മാധ്യമങ്ങളിൽ പോലും കള്ള വാർത്ത പ്രചരിപ്പിച്ചു, എന്ത് ചെയ്യണം എന്നറിയാത്ത നിസ്സഹായവസ്ഥയിൽ റിനി

WebDesk4

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് വൻ തുക സംഭാവനയായി നൽകി അജിത്ത്

WebDesk4

ബഹുമാനിക്കണം ദൈവത്തിന്റെ ഈ മാലാഖമാരെ

WebDesk4

കോറോണ, മദ്യശാല ബലമായി അടപ്പിച്ച് യൂത്ത് കോൺഗ്രസിന്റെ സമരം

WebDesk4

കൊറോണ പോസിറ്റീവ് ആയവരാരും ഭയപ്പെടേണ്ട കാര്യമില്ല !! ഈ കാര്യങ്ങൾ ഒക്കെ ഒന്ന് ശ്രദ്ധിക്കു, രോഗത്തെ നമുക്ക് അതിജീവിക്കാം

WebDesk4

കോറോണയ്ക്കുള്ള മരുന്ന് വികസിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ സംഘം ?

WebDesk4

എമർജൻസി കോൾ ചെയ്യുമ്പോൾ കൊറോണയെ പറ്റിയുള്ള കോളർ ട്യൂൺ ഒഴിവാക്കാൻ ചെയ്യേണ്ടത്

WebDesk4

മോഹൻലാലിന് കൊറോണ പിടിച്ച് മരിച്ചു എന്ന വ്യാജ പ്രചാരണം !! പോലീസ് കേസെടുത്തു

WebDesk4

ഒടുവിൽ കുറ്റം സമ്മതിച്ച് ചൈന !! ഞങ്ങൾ അന്നൊന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ മഹാ വിപത്ത് ഉണ്ടാകില്ലായിരുന്നു ….!!

WebDesk4

കൊറോണ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ് മരിച്ചു

WebDesk4

പ്രിയങ്ക ചോപ്ര കൊറോണ നിരീക്ഷണത്തിൽ !! ലൈവിൽ എത്തി താരം

WebDesk4

ദിനപത്രത്തിലൂടെ കൊറോണ വൈറസ്, അതും ഒരു കണ്ണിയാണ്‌- ഡോക്ടർ പറയുന്നു (വീഡിയോ)

WebDesk4
Don`t copy text!