തമിഴ് ടെലിവിഷൻ പ്രേക്ഷകർ ഒന്നടങ്കം ഞെട്ടിയ വാർത്തയാണ് ചിത്രയുടെ ആത്മഹത്യാ. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ പോലീസ് അന്വേഷണം അതിന്റെ നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. പോലീസ് ഇപ്പോൾ ചിത്രയുടെ ഭർത്താവ് ഹേംനാഥിനെ അറസ്റ്റ് ചെയ്തിരിക്കയാണ്. അഞ്ചു ദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ പോലീസ് ആറസ്റ്റ് ചെയ്തത്. ഭർത്താവും അമ്മയും നൽകിയ നിരന്തര മാനസിക സമ്മർദം ആണ് ചിത്രയെ മരണത്തിനു പ്രേരിപ്പിച്ചതെന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്.

Chitra
ചിത്രയുടെയും ഹേംനാഥിന്റെയും വിവാഹ നിശ്ചയം കുറച്ച് നാളുകൾക്ക് മുന്‍പാണ് നടന്നത്. ആർഭാടപൂർവ്വം ആണ് നിശ്ചയം നടന്നതും. എന്നാൽ പോലീസ് ചോത്യം ചെയ്തപ്പോൾ ഇരുവരും തമ്മിൽ കുറച്ച് നാളുകൾക്ക് മുൻപ് നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. രഹസ്യമായാണ് വിവാഹം നടന്നതെന്ന് ചിത്രയുടെ മരണശേഷം ആണ് പുറം ലോകം അറിയുന്നത്. ഇങ്ങനെ രഹസ്യവിവാഹം ചെയ്യാനുള്ള കാരണം ഇത് വരെ പുറത്ത് വന്നിട്ടില്ല. സീരിയലില്‍ നായകന്മാരുമായി അടുത്തിടപഴകിയുള്ള രംഗങ്ങള്‍ ചിത്ര ചെയ്യുന്നതില്‍ ഹേമന്ദിന് ദേഷ്യം ഉണ്ടായിരുന്നു. ‘സീരിയലില്‍ ചിത്ര ഉള്‍പ്പെട്ട ഒരു രംഗം ഹേമന്ദിന് ഇഷ്ടപ്പെട്ടില്ല. ചിത്ര മരണപ്പെട്ട ദിവസം ഇതിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടാകുകയും ഇയാൾ ചിത്രയെ തള്ളിയിടുകയും ചെയ്തിരുന്നുവെന്ന് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്ശന് മാധ്യമങ്ങളോട് പറഞ്ഞു.
ചിത്ര ആത്മഹത്യ ചെയ്ത ചെയ്തതിനു തൊട്ടുപിന്നാലെ ചിത്രയുടേത് ആത്മഹത്യാ അല്ലെന്നും ഒരിക്കലും ചിത്ര ആത്മഹത്യ ചെയ്യില്ലെന്നും ചിത്രയുടെ സുഹൃത്തുക്കൾ ആരോപിച്ചിരുന്നു. പോലീസ് ചിത്രയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്തു. പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ ചിത്രയുടേത് ആത്മഹത്യ തന്നെ ആണെന്ന് തെളിഞ്ഞിരുന്നു. ആത്മഹത്യക്ക് കാരണം സാമ്പത്തിക ബുദ്ധിമുട്ട് ആണെന്ന തരത്തിലെ സംസാരങ്ങളും ഉണ്ട്.
ചിത്രയുടെ ‘അമ്മ വിജയയെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ചിത്ര ആരോടോ ഫോണിൽ ദേക്ഷ്യപ്പെട്ട് സംസാരിച്ചിരുന്നു. എന്നാൽ താനുമായി അത്തരത്തിൽ ഉള്ള ഒരു സംഭാഷണവും ഉണ്ടായിട്ടില്ല എന്ന് ചിത്രയുടെ അമ്മ മൊഴി നൽകി . ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഡിസംബര്‍ 4 മുതല്‍ ചിത്രയും ഹേമന്തും ചെന്നൈയിലുള്ള നസര്‍ത്പെട്ട് എന്ന സ്ഥലത്ത് ഒരു ഹോട്ടലിലായിരുന്നു താമസം. കുളിച്ചിട്ട് വരാം എന്ന് പറഞ്ഞ് ബാത്ത് റൂമില്‍ കയറിയ ചിത്ര ഏറെ കഴിഞ്ഞിട്ടും തിരികെ വരാഞ്ഞതിനാൽ സംശയം തോന്നി ഹേംനാഥ്ഉം ഹോട്ടൽ ജീവനക്കാരനും പോയി നോക്കിയപ്പോൾ ആണ് ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
