ഞാൻ അഞ്ച് വീട് വാങ്ങേണ്ട കാശ് സിനിമാക്കാർ തന്നെ കട്ടോണ്ട് പോയിട്ടുണ്ട് നടൻ വിനായകൻ !!

മലയാള സിനിമയിലെ റിയലിസ്റ്റിക് നടൻ എന്ന് തന്നെ പറയാൻ പറ്റുന്ന താരമാണ് വിനായകൻ. ഇദ്ദേഹത്തിന്റെ സിനിമകൾ ഇറങ്ങുമ്പോൾ തെന്നെ എന്തേലും വ്യത്യസ്തതകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതിലുപരി ആയിരിക്കും അദ്ദേഹത്തിന്റെ സിനിമയിലെ അഭിനയവും. സിനിമക്ക് പുറമെ…

മലയാള സിനിമയിലെ റിയലിസ്റ്റിക് നടൻ എന്ന് തന്നെ പറയാൻ പറ്റുന്ന താരമാണ് വിനായകൻ. ഇദ്ദേഹത്തിന്റെ സിനിമകൾ ഇറങ്ങുമ്പോൾ തെന്നെ എന്തേലും വ്യത്യസ്തതകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതിലുപരി ആയിരിക്കും അദ്ദേഹത്തിന്റെ സിനിമയിലെ അഭിനയവും. സിനിമക്ക് പുറമെ തന്റെ നിലപാടുകൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്. ഇപ്പോൾ നവ്യ നായരുടെ തിരിച്ചുവരവ് ചിത്രമായ ഒരുത്തി എന്ന സിനിമയുടെ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്.

എന്താണ് സന്തോഷം എന്നുള്ള ചോദ്യത്തിൽ ആയിരുന്നു താരത്തിന്റെ മറുപടി. എനിക്ക് സന്തോഷം കാശ് കയ്യിലോട്ട് വരുക എന്നത് മാത്രമാണ്. മറ്റൊരു സന്തോഷം ഒരു ഭാഗത്ത് നിന്നും ആവിശ്യമില്ല. ഒറ്റ സന്തോഷം ഉള്ളു അത് കാശ് ആയിരിക്കണം ഇപ്പോൾ കുറച്ചു നാളായി കാശിനായി സിനിമയിൽ കടും പിടുത്തം പിടിക്കാറുണ്ട്. ഞാൻ ഇപ്പോൾ നാലഞ്ച് വീട് വാങ്ങേണ്ട കാശ് സിനിമക്കാർ കട്ടോണ്ട് പോയിട്ടുണ്ട്. ജോലി ചെയ്ത പൈസ തന്നിട്ടില്ല അത് തന്നാണ് കാരണം എന്നാണ് താരം ഇപ്പോൾ പറയുന്നത്.