കാവ്യയെ കെട്ടാനായി 34 വര്‍ഷമായി വഴിപാടുകള്‍ നടത്തുന്നൊരാള്‍… ദിലീപുമായുള്ള വിവാഹം കഴിഞ്ഞതോടെ മുടിയൊക്കെ മുറിച്ച് അയാള്‍ ഒരു ഭ്രാന്തനെപ്പോലെയായി

കാവ്യ-ദിലീപ് വിവാഹം ഗോസിപ്പ് കോളങ്ങളില്‍ എന്നും വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. അതിനുശേഷം എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തന്നെയായിരുന്നു ഇവരുടെ വിവാഹവും.

പലപ്പോഴും കാവ്യയും ദിലീപും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഉയര്‍ന്നപ്പോഴൊക്കെ അതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് താരങ്ങള്‍ തന്നെ രംഗത്തെത്തുകയായിരുന്നു.ശേഷം കാവ്യ മറ്റൊരു വിവാഹം കഴിച്ചതോടുകൂടി വാര്‍ത്തകള്‍ ഒന്ന് കെട്ടടങ്ങുകയും ആയിരുന്നു. എന്നാല്‍ താരം വിവാഹമോചനം നേടിയതോടെ വീണ്ടും ദിലീപുമായുള്ള ഉള്ള ബന്ധത്തിനെ പറ്റിയുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയായിരുന്നു.

എന്നാല്‍ ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തെകാളേറെ മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മുപ്പത്തിനാലു വര്‍ഷമായി കാവ്യാമാധവനെ വിവാഹം കഴിക്കുവാന്‍ വേണ്ടി കല്ലും മണ്ണും ചുമന്ന് കിട്ടുന്ന പണം ഒക്കെയും ലോട്ടറി എടുക്കുന്ന പ്രകാശന്റെ കഥയാണ് അത്.

കാവ്യയെ വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തിന്റെ പുറത്താണ് പ്രകാശന്‍ ഇത് ചെയ്യുന്നത്. നാട്ടില്‍ കാവ്യാ പ്രകാശന്‍ എന്നറിയപ്പെടുന്ന പ്രകാശന്‍ ഇരുവരുടെയും വിവാഹം നടക്കാന്‍ ആയി നിരവധി വഴിപാടുകള്‍ അടക്കം ക്ഷേത്രങ്ങളില്‍ നടത്തുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം പ്രകാശന്‍ ആണ്.

Previous article‘ഇക്കാ ഫോണ്‍ കള്ളന്‍ കൊണ്ടുപോയോ’: മമ്മൂട്ടിയുടെ എഫ്ബി പേജില്‍ ‘സല്യൂട്ട്’ വീഡിയോയ്ക്ക് കമന്റ് പെരുമഴ
Next articleആ സംവിധായകരെ വിശ്വാസമില്ല… ജയറാം നഷ്ടപ്പെടുത്തിയത് മലയാളത്തിലെ രണ്ട് സർവ്വകാല ഹിറ്റ് സിനിമകൾ