സിനിമ സെറ്റുകളിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം !!

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം രൂപം കൊണ്ട സംഘടനയാണ് wcc പിന്നീട് സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രികൾക്കെതിരായ എല്ലാ വിഷയത്തിലും ഈ സംഘടന ഇടപെടാറുള്ളത് പതിവായിരുന്നു, കൂടാതെ പല താരങ്ങളേയും നിരത്തി മീട്ടു…

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം രൂപം കൊണ്ട സംഘടനയാണ് wcc പിന്നീട് സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രികൾക്കെതിരായ എല്ലാ വിഷയത്തിലും ഈ സംഘടന ഇടപെടാറുള്ളത് പതിവായിരുന്നു, കൂടാതെ പല താരങ്ങളേയും നിരത്തി മീട്ടു ആരോപണവും ഇവർ ഉന്നയിച്ചിരുന്നു. എന്നാൽ സിനിമ മേഖലയിൽ സ്ത്രികൾക്ക് മുൻതുക്കം നൽകുന്ന ഒരു സംഘടന ഇല്ലെന്നായിരുന്നു ഇവരുടെ പ്രധാന വിഷയം എന്നാൽ ഇപ്പോൾ അതിന് പരിഹാരം എന്ന നിലയിലാണ് ഹൈ കോടതി ഉത്തരവ് വന്നിരിക്കുന്നത്.

സിനിമ സെറ്റുകളിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈ കോടതി. wcc നൽകിയ ഹർജിയിലാണ് ഉത്തരവ്. സിനിമ സംഘടനയിലും പരാതി പരിഹാര സംഘടന വേണമെന്നും ഹൈ കോടതി നിർദ്ദേശിച്ചു. വളരെ കാലങ്ങളായുള്ള wcc യുടെ ആവിശ്യമാണ് കോടതി ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.