മന്ത്രിയുടെ വാദം തള്ളി ഡബ്ല്യു.സി.സി..! കത്തും പുറത്ത് വന്നു..!

ഹേമകമ്മിറ്റി റിപ്പോര്‍ട്ട് വിവാദത്തില്‍ നിയമ, വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രി പി രാജീവിന്റെ പ്രസ്താവനയെ തള്ളി മലയാള സിനിമയിലെ പെണ്‍കൂട്ടായ്മ ഡബ്ല്യൂ. സി.സി രംഗത്ത് എത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ…

ഹേമകമ്മിറ്റി റിപ്പോര്‍ട്ട് വിവാദത്തില്‍ നിയമ, വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രി പി രാജീവിന്റെ പ്രസ്താവനയെ തള്ളി മലയാള സിനിമയിലെ പെണ്‍കൂട്ടായ്മ ഡബ്ല്യൂ. സി.സി രംഗത്ത് എത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു, മന്ത്രിയുടെ ഈ വാദത്തെ തള്ളിക്കൊണ്ട് ഇപ്പോള്‍ മന്ത്രിയ്ക്ക് ഡൂബ്ല്യുസിസി അയച്ച കത്തിന്റെ പൂര്‍ണരൂപം പുറത്ത് വിട്ടിരിക്കുകയാണ്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഞങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.

ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നീണ്ടു പോയപ്പോള്‍ ഞങ്ങള്‍ സാധ്യമായ എല്ലാ സര്‍ക്കാര്‍ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു.. എന്നും ചൂണ്ടിക്കാട്ടിയാണ് കത്തിലെ വരികള്‍ ആരംഭിക്കുന്നത്. റിപ്പോര്‍ട്ടില്‍ വെറും നിര്‍ദേശങ്ങള്‍ മാത്രം പുറത്ത് വിട്ടാല്‍ പോരെന്നും
അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ അതില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, കണ്ടെത്തലുകളും ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്

എന്ന് കാണിച്ചാണ് മന്ത്രിയ്ക്ക് ഡബ്ല്യു സി സി കത്തയച്ചത്. ഗവണ്‍മെന്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് അതിപ്രധാനമാണ് എന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി നിലപാട് എടുത്തിട്ടില്ല എന്നും ശുപാര്‍ശകള്‍

നടപ്പിലാക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും താനുമായുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യം പറഞ്ഞിരുന്നു എന്നുമാണ് മന്ത്രി നേരത്തെ അവകാശപ്പെട്ടത്. എന്നാല്‍ മന്ത്രിയുടെ വാദങ്ങളെ പാടെ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ആ കത്ത് ഡബ്ല്യു.സി.സി പുറത്ത് വിട്ടിരിക്കുന്നത്.