വീണ്ടും അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് നരേൻ !!

അടൂർ ഗോപാലകൃഷ്ണന്റെ നിഴൽക്കുത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് സുനിൽ കുമാർ എന്ന നരേൻ. 4 ദ പീപ്പിൾ, അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് നരേൻ ആരാധകർ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.എന്നാൽ…

അടൂർ ഗോപാലകൃഷ്ണന്റെ നിഴൽക്കുത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് സുനിൽ കുമാർ എന്ന നരേൻ. 4 ദ പീപ്പിൾ, അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് നരേൻ ആരാധകർ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.എന്നാൽ നരേൻ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത് ക്ലാസ്‌മേറ്റ്‌സിലെ മുരളി എന്ന കഥാപാത്രത്തിലൂടെയാണ്.


സോഷ്യൽമീഡിയയിൽ സജീവമായ നരേൻ പങ്കുവെച്ച സന്തോഷ വാർത്തയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിനെക്കുറിച്ചാണ് താരം പറഞ്ഞത്.കുഞ്ഞതിഥിയുടെ കൈയ്യുടെ ചിത്രത്തോടൊപ്പം ഞങ്ങൾക്കൊരു ആൺകുഞ്ഞ് ജനിച്ചിരിക്കുന്നുവെന്നായിരുന്നു നരേൻ കുറിച്ചത്.തങ്ങളുടെ കുടുംബത്തിലേക്ക് ഒരാൾ കൂടി വരാൻ പോവുകയാണെന്ന് 15ാം വിവാഹ വാർഷിക ദിനത്തിലാണ് അറിയിച്ചത്.

നേരത്തെ മകളായ തൻവിക്ക് 14 വയസായെന്നും അദ്ദേഹം പറഞ്ഞിരുന്നു.നടൻ നേരത്തെ വ്യക്തമാക്കിയിരുന്നു. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധിയാളുകളആണ് നരേനും മഞ്ജുവിനും ആശംസ അറിയിച്ചെത്തിയത്.ദമ്പതികൾക്ക് തന്മയ എന്ന ഒരു മകളുമുണ്ട്.അതേ സമയം ‘അദൃശ്യം’ എന്ന ചിത്രമാണ് നരേന്റായി മലയാളത്തിൽ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ചിത്രത്തിൽ ഡിറ്റക്റ്റീവ് നന്ദ എന്ന കഥാപാത്രമായിട്ടാണ് നരേൻ അഭിനയിച്ചത്.