ഞങ്ങൾ വരുന്നു ഈ വെള്ളിയാഴ്ച; ‘രോമാഞ്ചം’ പുതിയ പോസ്റ്റർ കാണാം

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന രോമാഞ്ചം. ഇപ്പോഴിത ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. നാല് ദിവസം കൂടി… ഈ വെള്ളിയാഴ്ച ഞങ്ങൾ വരുന്നു എന്ന ക്യാപ്ഷനോടു കൂടിയാണ് പോസ്റ്റർ പങ്കുവെച്ചത്.

ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഫെബ്രുവരി മൂന്നിനാണ് രോമാഞ്ചം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ അർജുൻ അശോകനും, ചെമ്പൻ വിനോദ്, ശ്രീജിത് നായർ, അഫ്‌സൽ, സിജു സണ്ണി, സജിൻ ഗോപു ,ജോമോൻ ജ്യോതിർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. സുഷിന് ശ്യാം ആണ് ചിത്രത്തിനെ സംഗീതം ഒരുക്കിയിരിക്കുന്നത്.


2007 ൽ ബാംഗ്ലൂരിൽ പഠിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾക്കിടയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ്, ഗിരീഷ് ഗംഗാധരൻ, സൗബിൻ ഷാഹിർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സാനു താഹിർ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ.

Previous article‘ ഉം..പുതുതായൊരിത്.’ ഇരട്ടയിലെ പുതിയ ഗാനം കാണാം!
Next articleഷാരൂഖ് ഖാനുമായുള്ള കെമിസ്ട്രിയെ കുറിച്ച് ദീപിക പദുക്കോൺ പറയുന്നു!!