ഞങ്ങൾ സുഹൃത്തുക്കളാണ്, സ്നേഹയ്ക്ക് വിവാഹ ആശംസകളുമായി ആദ്യ ഭർത്താവ് - മലയാളം ന്യൂസ് പോർട്ടൽ
Film News

ഞങ്ങൾ സുഹൃത്തുക്കളാണ്, സ്നേഹയ്ക്ക് വിവാഹ ആശംസകളുമായി ആദ്യ ഭർത്താവ്

We are friends and Sneha is the first husband with wedding greetings

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് മറിമായം. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളെ ഹാസ്യരീതിയില്‍ അവതരിപ്പിക്കുന്ന പരിപാടിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരുമാണ്. സ്വഭാവികത നിറഞ്ഞ അഭിനയമാണ് താരങ്ങളുടേത്. മണ്ഡോദരിയെ അവതരിപ്പിക്കുന്ന സ്‌നേഹ ശ്രീകുമാറും ലോലിതനായെത്തുന്ന ശ്രീകുമാറും ജീവിതത്തിലും ഒരുമിക്കുകയാണെന്നുള്ള വിവരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. നേരത്തെ വിവാഹിതയായതാണ് സ്‌നേഹയെന്നും ഇതേക്കുറിച്ചുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയിലൂടെ

We are friends and Sneha is the first husband with wedding greetings

പ്രചരിച്ചിരുന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആദ്യ ഭര്‍ത്താവായ ദില്‍ജിത്ത് എം ദാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ ഇതേക്കുറിച്ച്‌ വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സ്നേഹ വിവരിക്കുന്നത് ഇങ്ങനെ, സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും തുടരാനായി പലരും തീരുമാനിക്കാറുണ്ട്. സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴിമാറാറുമുണ്ട്. ഉപ്പും മുളകും, സീത, ബിഗ് ബോസ് തുടങ്ങിയ പരിപാടികളില്‍ പങ്കെടുത്തവരില്‍ ചിലര്‍ ഇത്തരത്തില്‍ പ്രണയിച്ച്‌ വിവാഹിതരായിരുന്നു. അതിന് പിന്നാലെയായാണ് തങ്ങള്‍ ഒന്നിക്കുന്നുവെന്ന് അറിയിച്ച്‌ സ്‌നേഹയും ശ്രീകുമാറും എത്തിയത്. വിവാഹി തരാവുന്നു’ എന്ന വാര്‍ത്ത എപ്പോഴും സന്തോഷം നല്‍കുന്ന ഒന്നാണ്. ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും.

ഒരിക്കല്‍ വിവാഹിതരായ രണ്ടുപേര്‍, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാല്‍ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്.അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്നേഹയും. സ്നേഹ വിവാഹിതയാവുന്നു എന്നത് ഒരു നല്ല തീരുമാനം ആയത് കൊണ്ടും. അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ അതേക്കുറിച്ച്‌

We are friends and Sneha is the first husband with wedding greetings

ഔദ്യോഗികമായി അറിയിച്ചപ്പോഴും എല്ലാ തരത്തിലും സന്തോഷം നല്‍കുന്ന വാര്‍ത്ത തന്നെ ആയിരുന്നു. പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങള്‍ ചേര്‍ത്ത്, ആ വാര്‍ത്തകള്‍ക്ക് ചുവട്ടില്‍ വന്ന കമന്റുകള്‍ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്. രണ്ടു വര്‍ഷം മുന്‍പ് ഡിവോഴ്സ് ആയ സമയത്തു തന്നെ ഹാപ്പിലി ഡിവോഴ്സ്ഡ്” എന്നൊരു സ്റ്റാറ്റസ് ഇട്ട്, ഇത്തരം കമന്റസിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടര്‍ക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങള്‍ ചെയ്തുള്ളൂ.അത് ക്ഷമിച്ച്‌, ഈ വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക..വിവാഹിതരാവുന്ന സ്നേഹാ, ശ്രീകുമാറിന് ഹൃദയം നിറഞ്ഞ ആശംസകള്‍. ഇതായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്.

Trending

To Top