Categories: Film News

വിവാഹ ചടങ്ങിലെത്തി ആഭാസം കാണിച്ചാൽ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് വധുവിന്റെ അച്ഛൻ !!

മകൾ മാലതിയുടെ വിവാഹം അറിയിച്ചുകൊണ്ടുള്ള അച്ഛൻ ബാലകൃഷ്ണൻ നായർ തയാറാക്കിയ ക്ഷണക്കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വിവാഹ ചടങ്ങിൽ എത്തി ആഭാസം കാണിച്ചാൽ കാൽ തല്ലിയൊടിക്കും എന്നാണ് വധുവിന്റെ അച്ഛന്റെ മുന്നറിയിപ്പ്. വിവാഹ ദിനത്തിൽ ചെറുക്കന്റെയോ പെണ്ണിന്റയോ സുഹൃത്തുക്കളോ ബന്ധുക്കളോ ഒപ്പിക്കുന്ന തമാശ കാര്യമാകുന്നത് മുൻപും ചർച്ച ആയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ തവണ കണ്ണൂർ വിവാഹ ആഘോഷത്തിന് ഇടയിൽ ഉണ്ടായ ബോബ് ഏറിൽ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ കുറിപ്പ് വൈറലാകുന്നത്.

മകളുടെ ക്ഷണക്കത്തിന്റെ രണ്ടാം ഭാഗത്തിലാണ് വൈറൽ കുറിപ്പ്. മംഗളകരമായി നടക്കേണ്ട വിവാഹം എന്ന ചടങ്ങ് ഇക്കഴിഞ്ഞ ഈയിടയായി പല സ്ഥലങ്ങളിലും സുഹൃത്ത് വ്യൂഹങ്ങൾ ചേർന്ന് വളരെ ആഭാസകാരമായ രീതിയിൽ നടന്നു വരുന്നതായി കാണാറുണ്ട്. ഈ ഔഡിറ്റോറിയത്തിലോ വീട്ടിലോ പരിസരത്തോ വെച്ച് വരന്റെ, വധുവിന്റെ സുഹൃത്തുക്കളിൽ ആരെങ്കിലും അതുപോലെ ആഭാസ പ്രവർത്തനം കൊണ്ട് ആളാകാൻ ശ്രമിച്ചാൽ അത് ആരാണെങ്കിലും നടന്ന് സ്വന്തം വീട്ടിൽ പോകില്ല മുട്ടുകാൽ ഞാൻ തല്ലി ഓടിക്കും എന്ന് മനസിലാക്കുക. എന്ന് വിനീതനായ വധുവിന്റെ അച്ഛൻ ബാലകൃഷ്ണൻ നായർ. കുറിപ്പിൽ ഇങ്ങനെ ആണ് പറഞ്ഞിരിക്കുന്നത്. അഷര തെറ്റും വ്യാചരണ തെറ്റും എല്ലാം ഉള്ളതിനാൽ ആരോ ട്രോളിന് വേണ്ടി സൃഷ്‌ടിച്ച ക്ഷണകത്താണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

Rahul