മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അമ്മയ്ക്ക് സംഭവിച്ചത്; വീഡിയോ വൈറലാകുന്നു

ഓരോ ദിവസവും രസകരമായ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മനുഷ്യരുടെയും മൃഗങ്ങളുടെയും രസകരമായ നിരവധി വീഡിയോകള്‍ നിമിഷ നേരം കൊണ്ട് ട്രെന്‍ഡിങ്ങിലെത്തുന്നത്. അത്തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സ്വിമ്മിംഗ് പൂളില്‍ കുഞ്ഞിനെ നീന്തല്‍ പഠിപ്പിക്കാന്‍ പോയ അമ്മയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. നീന്തല്‍ക്കുളത്തിന്റെ കരയില്‍ അമ്മയും മകനും നില്‍ക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അമ്മ മകനോട് നീന്തുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് അവസാനിക്കുമ്പോഴാണ് രസകരമായ കാര്യം സംഭവിക്കുന്നത്. കാര്യങ്ങള്‍ വിശദീകരിച്ച് അമ്മ നില്‍ക്കുന്നിടത്ത് നിന്ന് മാറിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.

 

View this post on Instagram

 

A post shared by ViralHog (@viralhog)


സ്ഥലം മാറി നിന്ന് അമ്മ അവിടെ പടിക്കെട്ട് ഉണ്ടെന്ന കാര്യമേ മറന്ന് പോയി. അറിയാതെ കാല്‍ എടുത്ത് വയ്ക്കുമ്പോള്‍ പടിക്കെട്ട് കാണാതെ ബാലന്‍സ് തെറ്റി ദേ കിടക്കുന്നു അമ്മ വെള്ളത്തില്‍. ഭാഗ്യം കൊണ്ട് പരിക്കുകള്‍ ഒന്നുമില്ലാതെ അമ്മ രക്ഷപ്പെട്ടു. അമ്മയ്ക്ക് പുറകെ കുഞ്ഞും വെള്ളത്തിലേക്ക് ചാടുന്നുണ്ട് വീഡിയോയില്‍. എന്തായാലും സംഗതി കാഴ്ചക്കാരെ എല്ലാം ചിരിപ്പിച്ചിട്ടുണ്ട്. viralhog എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. അമ്മയ്ക്ക് പരിക്കുകള്‍ ഒന്നും സംഭവിക്കാത്തതിനെ കുറിച്ചാണ് എല്ലാവരും കമന്റ് ചെയ്തിരിക്കുന്നത്.

പലപ്പോഴും ഇത്തരം നിസ്സാരമായ പിഴവുകള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. നമ്മള്‍ തമാശയായി ചിരിച്ചാലും ഇതിന്റെ അനന്തരഫലങ്ങള്‍ വളരെ വലുതാണ്. കഴിഞ്ഞ ദിവസം ഓട്ടിസം ബാധിച്ച കുഞ്ഞ് നീന്തല്‍ക്കുളത്തില്‍ വീഴുന്ന വീഡിയോ വൈറലായിരുന്നു. 12 വയസുകാരനും പിതാവും ഇടപെട്ടതോടെയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായത്.

Previous articleബിഗ് ബോസ് വീട്ടിൽ നിന്നും റോബിൻ പുറത്തായി !!
Next articleരേവതിചേച്ചി ഒരു ആക്ടിങ് പവർ ഹൗസ്: അദിവി ശേഷ്