തീക്കൊളുത്തി വധുവും വരനും വിവാഹ വേദിയിലേക്ക്…! ഒന്നൊന്നര വരവായിപോയി..!

ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൊന്നാണ് വിവാഹം. അത് എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനും വിവാഹത്തിന് പങ്കെടുത്തവര്‍ക്ക് അതൊരു പുതുമയുള്ള അനുഭവമാക്കി മാറ്റാനും പലരും ശ്രമിക്കാറുണ്ട്. ചിലര്‍ വിവാഹധൂര്‍ത്ത് നടത്തിക്കൊണ്ടാവും തന്റെ വിവാഹം മറ്റുള്ളവര്‍ക്ക്…

ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൊന്നാണ് വിവാഹം. അത് എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനും വിവാഹത്തിന് പങ്കെടുത്തവര്‍ക്ക് അതൊരു പുതുമയുള്ള അനുഭവമാക്കി മാറ്റാനും പലരും ശ്രമിക്കാറുണ്ട്. ചിലര്‍ വിവാഹധൂര്‍ത്ത് നടത്തിക്കൊണ്ടാവും തന്റെ വിവാഹം മറ്റുള്ളവര്‍ക്ക് മുന്നില്‍ മനോഹരമാക്കി തീര്‍ക്കുന്നത്. വളരെ സിംപിളായി വിവാഹം ചെയ്ത് പോകുന്നവരും അവരെ സമൂഹത്തിന് മുന്നില്‍ മാതൃകയാക്കി കാണിക്കുന്നവരുമുണ്ട്. വിവാഹക്ഷണക്കത്ത് മുതല്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഈ കാലത്ത് ഒരു തീപ്പൊരി ഐഡിയയുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ വധൂവരന്മാര്‍..

എല്ലാവരിലും നിന്നും വ്യത്യസ്തമായി അതിലുപരി കുറച്ച് സാഹസികമായും വിവാഹ വേദിയിലേക്ക് എത്തിയ ഇവരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലയി മാറുന്നത്. വിവാഹ വേദിയിലേക്ക് തീപ്പിടിച്ചാണ് ഇരുവരും കയറി വന്നത്. വിവാഹ വസ്ത്രത്തിലും ബൊക്കയിലും എല്ലാ തീപിടിപ്പിച്ചാണ് ഇവര്‍ വേദിയിലേക്ക് കടന്നു വരുന്നത്. സദസ്സിലേക്ക് വരുന്ന വഴിയില്‍ വെച്ച് ഇവരുടെ സുഹൃത്ത് തീ കൊളുത്താന്‍ സഹായിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇരുവരേയും ആര്‍ത്തുവിളിച്ചുകൊണ്ട് അതിഥികള്‍ വേദിയിലേക്ക് ആനയിക്കുന്ന ശബ്ദവും കേള്‍ക്കാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

അമേരിക്കക്കാരായ ഈ ദമ്പതികളുടെ പേര് ഗേബ് ജെസോപ്പ്, അംബിര്‍ ബാംബിര്‍ എന്നുമാണ്. എന്തുകൊണ്ടാണ് ഇത്തരം ഒരു എന്‍ട്രി ഇവര്‍ തിരഞ്ഞെടുത്തത് എന്നല്ലേ..അതിനും ഒരു ഉത്തരം ഉണ്ട്. ഹോളിവുഡ് സിനിമാ രംഗത്ത് ആക്ഷന്‍ രംഗങ്ങളില്‍ ബോഡി ഡബിള്‍ ആയി പ്രവര്‍ത്തിക്കുന്നവരാണ് ഗേബ് ജെസോപ്പും അംബിര്‍ ബാംബിറും. അതുകൊണ്ട് തന്നെയാണ് ഇരുവരും ഇങ്ങനെ ഒരു ആശയം തിരഞ്ഞെടുത്തത്.

ഇരുവരുടേയും വെഡ്ഡിങ് ഫൊട്ടോഗ്രഫര്‍ റസ്സ് പവല്‍ ആണ്.. സ്റ്റണ്ട് ആള്‍ക്കാര്‍ വിവാഹം ചെയ്യുമ്പോള്‍ എന്ന് കുറിച്ചുകൊണ്ട് വീഡിയോ ഈ പങ്കുവെച്ചിരിക്കുന്നത്. തീ ആളിക്കത്തി കുറച്ച് നിമിഷങ്ങള്‍ക്കകം തന്നെ സുഹൃത്തുക്കള്‍ തീ കെടുത്തുന്നതും വീഡിയോയില്‍ കാണാം.