August 4, 2020, 7:20 PM
മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

കുളത്തിലെ വെള്ളം കുറയുന്നത് പരിശോധിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന സംഭവം കണ്ടത്

ചെങ്കോട്ട വാസവനില്ലൂരിൽ കൃഷിയിടത്തിലെ കുളത്തിൽ 8 ബൈക്കുകൾ കണ്ടെടുത്തു. വാസവാനല്ലൂർ സ്വദേശിയായ ഇരുളപ്പൻ കൃഷിയിടത്തിലെ കുളത്തിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ കുളം പരിശോധിക്കാൻ എത്തിയപ്പോഴാണ് കുളത്തിന്റെ ഒരു ഭാഗത്ത് ബൈക്കിന്റെ ഭാഗങ്ങൾ കണ്ടത്.

സംശയം തോന്നിയ അദ്ദേഹം പ്രദേശവാസികളെ വിളിച്ച് കുളം പരിശോധിപ്പിച്ചു. ആ പരിശോധനയിൽ 8 ബൈക്കുകളാണ് കുളത്തിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് സ്ഥലത്തിന്റെ ഉടമസ്ഥനായ ഇരുളപ്പൻ ചെങ്കോട്ട പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ 4 ബൈക്കുകൾ കടയിൽ നിന്ന് അച്ഛൻപൂത്തൂർ താമ്പൂർ വടകര തുടങ്ങിയ ഭാഗങ്ങളിൽ നിന്നും മോഷണം പോയ ബൈക്കുകൾ ആണെന്ന് കണ്ടെത്തി. 4 ബൈക്കുകൾ ഉടമകൾക്കുവേണ്ടി അന്നേഷണം തുടരുന്നു. ബൈക്കുകൾ മാല മോഷ്ട്ടാക്കൾ സൂക്ഷിച്ചതാരിക്കുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.മോഷണത്തിന് ശേഷം ബൈക്കുകൾ കുളത്തിൽ ഉപേക്ഷിച്ചതാണെന്ന് പോലീസ് കരുതുന്നു. എന്നാൽ മോഷ്ട്ടാക്കളെക്കുറിച്ചുള്ള വിവരമൊന്നും ഇതുവരെയും പോലീസിന് ലഭിച്ചിട്ടില്ല.

Don`t copy text!