ദില്‍ഷ എവിടെ…? ബിഗ് ബോസ് വിജയിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ..!

ബിഗ് ബോസ് സീസണ്‍ ഫോര്‍ ഫിനാലെ കഴിഞ്ഞ് എല്ലാ മത്സാര്‍ത്ഥികളും വീടുകളിലേക്ക് തിരിച്ചെത്തി. എയര്‍ പോര്‍ട്ടില്‍ ഇവരെ സ്വീകരിക്കുന്ന വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുമ്പോഴും, പ്രേക്ഷകര്‍ തിരയുന്നത്, മലയാളം ബിഗ് ബോസിന്റെ…

ബിഗ് ബോസ് സീസണ്‍ ഫോര്‍ ഫിനാലെ കഴിഞ്ഞ് എല്ലാ മത്സാര്‍ത്ഥികളും വീടുകളിലേക്ക് തിരിച്ചെത്തി. എയര്‍ പോര്‍ട്ടില്‍ ഇവരെ സ്വീകരിക്കുന്ന വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുമ്പോഴും, പ്രേക്ഷകര്‍ തിരയുന്നത്, മലയാളം ബിഗ് ബോസിന്റെ ഇത്തവണത്തെ ടൈറ്റില്‍ വിന്നര്‍ ദില്‍ഷയെ ആണ്. ബ്ലെസ്സ്‌ലിയുടേയും റിയാസിന്റേയും ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റേയും എയര്‍പോര്‍ട്ട് നിന്ന് പുറത്തേക്ക് വരുന്ന വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമ്പോള്‍ ദില്‍ഷയെ കുറിച്ചാണ്

ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. ഫിനാലെ കഴിഞ്ഞും മറ്റ് മത്സാര്‍ത്ഥികള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ അനുഭവം പങ്കുവെച്ച് പ്രത്യക്ഷപ്പെട്ട് കുറേ കഴിഞ്ഞതിന് ശേഷമാണ് ഏറ്റവും ഒടുവിലായി തനിക്ക് ലഭിച്ച ബിഗ് ബോസ് ട്രോഫി കൈയ്യില്‍ പിടിച്ച് ദില്‍ഷ എത്തിയത്. എന്നാല്‍ നാട്ടില്‍ താരത്തിന് സ്വീകരണം ഒന്നും ലഭിച്ചില്ലേ എന്നും ദില്‍ഷ എവിടെയാണെന്നും തിരയുകയാണ് സോഷ്യല്‍ മീഡിയ, എന്നാല്‍ ബിഗ് ബോസ് ഫിനാലെ കഴിഞ്ഞ് കേരളം വിട്ടിരിക്കുകയാണ് ദില്‍ഷ. താരം ഇപ്പോള്‍ ബാഗ്ലൂരാണ് ഉള്ളത്. ഫിനാലെ കഴിഞ്ഞ് താരം നേരെ പോയത് തന്റെ ബാഗ്ലൂരിലെ

ഫ്രണ്ട്‌സിന് അടുത്തേക്കാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്, ദില്‍ഷ ബാഗ്ലൂരില്‍ കൂട്ടുകാര്‍ക്കും മറ്റ് പ്രിയപ്പെട്ടവര്‍ക്കൊപ്പവും കേക്ക് മുറിച്ച് തന്റെ വിജയം ആഘോഷിക്കുന്ന വീഡിയോ ആണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ഈ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി തുടങ്ങിയത്. ബാഗ്ലൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബിഗ് ബോസ് വീട്ടിലെ തന്റെ അനുഭവങ്ങള്‍ എല്ലാം ദില്‍ഷ പങ്കുവെയ്ക്കുന്നുണ്ട്. ദില്‍ഷ ഈ വിജയത്തിന് ഒട്ടും അര്‍ഹ അല്ലെന്നാണ് കൂടെയുണ്ടായിരുന്ന മത്സരാര്‍ത്ഥികള്‍ പോലും പറഞ്ഞത്.

കാരണം, ഡോക്ടര്‍ റോബിന്റെ ഫാന്‍സ് ആണ് ദില്‍ഷയെ ജയിപ്പിച്ചത് എന്നാണ് എല്ലാവരും കാരണമായി പറയുന്നത്. പക്ഷേ.. തന്റെ നിലപാടുകള്‍ ഉറക്കെ വിളിച്ച് പറയുകയും മാനസികമായും ശാരീരകമായും വരുന്ന ഓരോ ടാസ്ുകളേയും പ്രശ്‌നങ്ങളേയും അതിജീവിച്ച് വളരെ മികച്ച മത്സരം തന്നെയാണ് 100 ദിവസം

താരം വീട്ടിനുള്ളില്‍ കാഴ്ച്ച വെച്ചിരുന്നത്. തനിക്ക് ഈ വിജയം കിട്ടാന്‍ അര്‍ഹതിയില്ലെന്ന് പലരും പറഞ്ഞാലും ഞാന്‍ ചെയ്ത പ്രവര്‍ത്തികള്‍ എനിക്ക് അറിയാം എന്നും ഞാന്‍ ഇതിന് 100 ശതമാനം യോഗ്യതയുള്ളവളാണെന്നും താരം വീഡിയോയില്‍ വന്ന് പറഞ്ഞിരുന്നു.

https://www.youtube.com/watch?v=4tXqfwM3H8U