ദിലീപും കാവ്യയും കറങ്ങി നടക്കുന്നു!! മീനാക്ഷി എവിടെ? എന്ന് സോഷ്യല്‍ മീഡിയ

ദിലീപിന്റെയും കാവ്യാ മാധവന്റെയും സിനിമകള്‍ എന്നപോലെ ഇരുവരുടെയും ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. ദിലീപും കാവ്യയും കഴിഞ്ഞ ദിവസങ്ങളിലായി ദുബായില്‍ എത്തിയതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. ഇരുവരുടയെും മകള്‍ മഹാലക്ഷ്മിയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. അങ്ങനെ മൂന്ന് പേരും ദുബായില്‍ കറങ്ങുന്നതിനിടെയാണ് മീനാക്ഷി എവിടെ എന്ന ചോദ്യം പ്രേക്ഷകരുടെ ഇടയില്‍ നിന്ന് ഉയരുകയാണ്. ദിലീപും മഞ്ജു വാര്യരും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയ ശേഷം അച്ഛന്‍ ദിലീപിനൊപ്പം നില്‍ക്കാനാണ് മീനാക്ഷി തീരുമാനിച്ചത്.

മഞ്ജുവുമായുള്ള ബന്ധം വേര്‍പ്പെടുത്തി അധികം കഴിയാതെ തന്നെ ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവര്‍ക്കും മഹാലക്ഷ്മി എന്ന് പേരുള്ള മകളുണ്ട്. ദിലീപ്, കാവ്യ, മീനാക്ഷി, മഹാലക്ഷ്മി എന്നിവര്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. ദിലീപിന്റെ മക്കള്‍ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് ഏറെയാണ്. പൊതുപരിപാടികള്‍ക്കെല്ലാം കുടുംബസമേതം എത്തുന്ന ദിലീപിന്റെ മകളെ കാണാത്തതിലാണ് ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയരുന്നത്. പൊതു പരിപാടികള്‍ക്ക് പോകുമ്പോള്‍ പലപ്പോഴും ദിലീപിനും കാവ്യയ്ക്കും ഒപ്പം മീനാക്ഷിയും ഉണ്ടാകാറുണ്ട്. എന്നാല്‍, കഴിഞ്ഞ കുറച്ച് നാളുകളായി മീനാക്ഷി താരദമ്പതികള്‍ക്കൊപ്പം ഇല്ല. പല ആരാധകരും അതിന്റെ കാരണം തിരക്കുന്നുണ്ട്. പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാലാണ് മീനാക്ഷിയെ ഇവര്‍ക്കൊപ്പം കാണാത്തത് എന്നാണ് അറിയുന്നത്. മീനാക്ഷി ചെന്നൈയില്‍ മെഡിസിന് പഠിക്കുകയാണ്.

ചെന്നൈയിലുള്ള മീനാക്ഷി ഒഴിവ് ദിവസങ്ങളിലാണ് ഇപ്പോള്‍ നാട്ടിലേക്ക് വരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 19 ന് മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ എല്ലാ പരിപാടികള്‍ക്കും ചുക്കാന്‍ പിടിച്ച് മീനാക്ഷിയും ഉണ്ടായിരുന്നു. പിറന്നാള്‍ ആഘോഷത്തിനിടയിലെ കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുഞ്ഞനുജത്തിയെ എടുത്ത് താലോലിക്കുന്ന മീനാക്ഷിയുടെ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു.

 

Previous articleതെറി വിറ്റ് കാശാക്കാനല്ല ചുരുളി എടുത്തത്!! അങ്ങനെ നശിക്കുന്നവരാണെങ്കില്‍ ഈ തലമുറയെക്കൊണ്ട് എന്ത് പ്രയോജനം! – ചെമ്പന്‍ വിനോദ്
Next articleഅമ്മയായപ്പോഴും ആ പ്രശ്‌നം എന്നെ അലട്ടിയില്ല!! രഹസ്യം പുറത്തുവിട്ട് ശ്രിയ ശരണ്‍