ഐശ്വര്യ രജനികാന്തിന്റെ ലാൽ സലാമിന് സംഗീതം ഒരുക്കുന്നത് ആരാണെന്നോ?

സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യരജനികാന്ത് വീണ്ടും സംവിധായികയാകയാണെന്ന് പ്രേക്ഷകർ എല്ലാം നേരത്തെ തന്ന അറിഞ്ഞ കാര്യമാണ്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ലാൽ സലാം’ എന്നാണ്. വിഷ്ണു വിശാലും വിക്രാന്തും പ്രധാന…

സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യരജനികാന്ത് വീണ്ടും സംവിധായികയാകയാണെന്ന് പ്രേക്ഷകർ എല്ലാം നേരത്തെ തന്ന അറിഞ്ഞ കാര്യമാണ്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ലാൽ സലാം’ എന്നാണ്. വിഷ്ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയിൽ രജനികാന്തും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

സിനിമയുട പ്രഖ്യാപനം ഓൺലൈനിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ഐശ്വര്യ രജനികാന്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ.’ലാൽ സലാ’മിന്റെ ജോലികൾ പുരോഗമിക്കുന്നു എന്നറിയിച്ചു കൊണ്ടുള്ള വീഡിയോയാണ് ഇതെന്നാണ് ആരാധകർ പറയുന്നത്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ഐശ്വര്യയുടെ പുതിയ സിനിമ നിർമിക്കുന്നത്.

എ ആർ റഹ്‌മാനൊപ്പം ഐശ്വര്യ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലാൽ സലാം. ഐശ്വര്യയുടെ ആദ്യ സംവിധാന സിനിമയായ 3 യിൽ അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയപ്പോൾ, യുവൻ ശങ്കർ രാജ രണ്ടാമത്തെ ചിത്രമായ വൈ രാജാ വായ്ക്ക് സംഗീതം നൽകിയിരുന്നു.വിഷ്ണു രംഗസാമിയുടെ ഛായാഗ്രഹണവും പ്രവീൺ ബാസ്‌കറിന്റെ എഡിറ്റിംഗും നിർവഹിക്കുന്ന സിനിമ 2023-ൽ റിലീസ് ചെയ്യും.ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിയാണ് ലാൽ സലാം.